---
title: " സംസ്ഥാന ബജറ്റ്; നാദാപുരം മണ്ഡലത്തിൽ വിവിധ പദ്ധതികൾക്ക് 11 കോടി 10 ലക്ഷം രൂപ അനുവദിച്ചു"
english_title: "Rs 11 crore 10 lakhs allocated for various projects in Nadapuram constituency"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/338996/rs-11-crore-10-lakhs-allocated-for-various-projects-in-nadapuram-constituency"
published_at: "2026-01-29T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b6e6e90ad2_19.jpg"
keywords: []
---

#  സംസ്ഥാന ബജറ്റ്; നാദാപുരം മണ്ഡലത്തിൽ വിവിധ പദ്ധതികൾക്ക് 11 കോടി 10 ലക്ഷം രൂപ അനുവദിച്ചു

> **Lead Summary:** **നാദാപുരം :[nadapuram.truevisionnews.com]**സംസ്ഥാന ബജറ്റിൽ നാദാപുരം മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് 11 കോടി 10 ലക്ഷം രൂപ അനുവദിച്ചതായി ഇ കെ വിജയൻ എം.എൽ.എ അറിയിച്ചു.

## Article Content

**നാദാപുരം :[nadapuram.truevisionnews.com]**സംസ്ഥാന ബജറ്റിൽ നാദാപുരം മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് 11 കോടി 10 ലക്ഷം രൂപ അനുവദിച്ചതായി ഇ കെ വിജയൻ എം.എൽ.എ അറിയിച്ചു.

വാണിമേൽപഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണം 2 കോടി, തൈ വെച്ച പറമ്പത്ത് കാരയിൽ കനാൽ റോഡ് -2 കോടി, പുറമേരി -തുരുത്തി റോഡ് -2 കോടി, തൂണേരി വേറ്റുമ്മൽ ഡിസ്ട്രിബ്യൂട്ടറി കനാൽ നിർമാണം - 1.5 കോടി, തൂണേരി ടൗൺ പട്ടാണി ബൈപ്പാസ് റോഡ് - 75 ലക്ഷം, ചേറ്റുപൊയിൽ പാലോളി റോഡ് (കായക്കൊടി ). 1 കോടി, കാവിലുംപാറ പി എച്ച് സി കെട്ടിട നിർമ്മാണം -കുണ്ടുതോട് 50 ലക്ഷം, അജയ് വീവേഴ്സ് സൊസൈറ്റി കെട്ടിട നിർമ്മാണം എടച്ചേരി - 75 ലക്ഷം, പാറപ്പുറത്ത് വി.സി.ബി മെയിൻറനൻസ്, 35 ലക്ഷം, ചാലോട് വി സി ബി ഫീൽഡ് ചാനൽ നിർമ്മാണം ( എടച്ചേരി) 25 ലക്ഷം, ബഡ്ജറ്റിൽ ഇടം നേടിയ മറ്റു പ്രവർത്തികൾ

കല്ലാച്ചി -വളയം ചുഴലി -പുതുക്കയം റോഡ് ,കല്ലാച്ചി -വാണിമേൽ വിലങ്ങാട് റോഡ് ,വില്യാപ്പള്ളി എടച്ചേരി ഇരിങ്ങന്നൂർ ,പുറമേരി വേറ്റുമ്മൽ റോഡിൽ കരിങ്കൽ പാലം നിർമ്മാണം, നരിപ്പറ്റ ഐടിഐ കെട്ടിട നിർമ്മാണം, വിഷ്ണുമംഗലം ബിസിബി നിർമ്മാണം, നാദാപുരം ഗവൺമെൻറ് റസ്റ്റ് ഹൗസ് പുതിയ കെട്ടിട നിർമ്മാണം,ചാത്തങ്ങോട്ടുനട - മുറ്റത്ത് പ്ലാവ് - പശുക്കടവ് റോഡ്, മുള്ളൻകുന്ന് -കുണ്ടു തോട് -പിടി ചാക്കോ റോഡ്,നാദാപുരം ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണം,കുറ്റ്യാടി ഇറിഗേഷൻ കനാൽ നവീകരണം എന്നിവയാണ് ബജറ്റിൽ ഇടം നേടിയ പ്രധാന പദ്ധതികൾ.

അടിയന്തിര പ്രാധാന്യത്തോടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻ്റർ നടപടി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇ കെ വിജയൻ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/338996/rs-11-crore-10-lakhs-allocated-for-various-projects-in-nadapuram-constituency)