---
title: "ഉൽപ്പാദന സേവനമേഖലകൾക്ക് ഊന്നൽ നൽകി വാണിമേൽ പഞ്ചായത്ത് ബജറ്റ് "
english_title: "Vanimel panchayat budget with emphasis on manufacturing and service sectors."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33901/vanimel-panchayat-budget-with-emphasis-on-manufacturing-and-service-sectors"
published_at: "2022-03-25T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623dc72a3a4b4_vanimel bagat.jpg"
keywords: []
---

# ഉൽപ്പാദന സേവനമേഖലകൾക്ക് ഊന്നൽ നൽകി വാണിമേൽ പഞ്ചായത്ത് ബജറ്റ് 

> **Lead Summary:** **വാണിമേൽ: **ഉൽപ്പാദന സേവന മേഖലയ്ക്ക് ഊന്നൽ നൽകിയും പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷൃം വെച്ചു കൊണ്ടുള്ള വാണിമേൽ ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻ്റ് സൽമ രാജു അവതരിപ്പിച്ചു.

## Article Content

**വാണിമേൽ: **ഉൽപ്പാദന സേവന മേഖലയ്ക്ക് ഊന്നൽ നൽകിയും പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷൃം വെച്ചു കൊണ്ടുള്ള വാണിമേൽ ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻ്റ് സൽമ രാജു അവതരിപ്പിച്ചു.

പ്രസിഡൻ്റ് പി. സുരയ്യ ടീച്ചർ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ഒ. ബാബു വിശദീകരണങ്ങൾ നൽകി. 39.37 കോടി വരവും 39. 24 ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ കേര കർഷകരുടെ ഉന്നമനവും എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുന്ന ജല ജീവൻ പദ്ധതിയുടെ പൂർത്തീകരണവും ലക്ഷ്യമിടുന്നു.

പഞ്ചായത്തിനെ വരുമാന ദായകമാക്കുക എന്ന ലഷ്യം മുൻനിർത്തി ഷോപ്പിംഗ് കോംപ്ലക്സ് മാതൃകയിൽ പഞ്ചായത്ത് ഓഫീസ് സമുച്ചയം നവീകരിക്കുവാനും സ്തീകൾ, കുട്ടികൾ, വൃദ്ധജനം, ഭിന്ന ശേഷിക്കാർ, മറ്റു പിന്നോക്ക വിഭാഗക്കാർ, പ്രവാസികൾ ഇവരുടെ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ടും ബജറ്റിൽ തുക വകയിരുത്തി.

കുടുംബാരോഗ്യ കേന്ദ്രത്തിയാല സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പ്രാദേശിക ടൂറിസം പരിപോഷിപ്പിക്കുന്നതിനും സമ്പൂർണ്ണ ഭവന നിർമ്മാണം, തൊഴിൽ സംരഭകത്വം, തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക, അടിസ്ഥാന വികസ സൗകര്യം എന്നിവയ്ക്കക്കും ബജറ്റ് പ്രാമുഖ്യം നൽകുന്നു.

മാലിന്യ മുക്ത പദ്ധതി, ക്ലീൻ വാണിമേൽ പദ്ധതി തുടങ്ങിയവയ്ക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33901/vanimel-panchayat-budget-with-emphasis-on-manufacturing-and-service-sectors)