---
title: "പണാറത്തിൻ്റെ പൊതു പ്രവർത്തനം പുതിയ തലമുറ മാതൃകയാക്കണം - എം കെ മുനീർ "
english_title: "The general work of Panaram should be a model for the new generation - MK Muneer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33942/the-general-work-of-panaram-should-be-a-model-for-the-new-generation-mk-muneer"
published_at: "2022-03-25T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623df463aa4ad_panarathth.jpg"
keywords: []
---

# പണാറത്തിൻ്റെ പൊതു പ്രവർത്തനം പുതിയ തലമുറ മാതൃകയാക്കണം - എം കെ മുനീർ 

> **Lead Summary:** **നാദാപുരം: **മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എ യുമായിരുന്ന പണാറത്ത് കുഞ്ഞി മുഹമ്മദ് സാഹിബിൻ്റെ പൊതുപ്രവർത്തനം പുതിയ തലമുറക്ക് മാതൃകയാണെന്ന് മുൻ മന്ത്രി ഡോ. എം കെ മുനീർ എം എൽ എ. നാട്ടിൽ സമാധാന അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിൽ പണാറത്ത് നടത്തിയ പ്രവർത്തനം ഇതര പാർട്ടിക്കാർ പോലും പ്രശംസിച്ചിട്ടുണ്ട്.

## Article Content

**നാദാപുരം: **മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എ യുമായിരുന്ന പണാറത്ത് കുഞ്ഞി മുഹമ്മദ് സാഹിബിൻ്റെ പൊതുപ്രവർത്തനം പുതിയ തലമുറക്ക് മാതൃകയാണെന്ന് മുൻ മന്ത്രി ഡോ. എം കെ മുനീർ എം എൽ എ. നാട്ടിൽ സമാധാന അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിൽ പണാറത്ത് നടത്തിയ പ്രവർത്തനം ഇതര പാർട്ടിക്കാർ പോലും പ്രശംസിച്ചിട്ടുണ്ട്.

തൻ്റെ പിതാവായ സി എച്ച് മുഹമ്മദ് കോയയുമായി അടുത്ത ബന്ധം പുലർത്തിയ പണാറത്ത് ചെറുപ്പം മുതൽ തനിക്ക് ആവേശം പകർന്നിട്ടുണ്ടെന്നും മുനീർ പറഞ്ഞു. നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഗമവും പണാറത്തിനുള്ള ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാദാപുരം അൽ ഹുദാ ഗ്രൗണ്ടിൽ സജ്ജീകരിച്ച ശാദുലി സാഹിബ് നഗറിൽ നടന്ന പരിപാടിയിൽ മണ്ഡലം ലീഗ് പ്രസിഡൻ്റ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി.മണ്ഡലം പ്രസിഡന്റ് സൂപ്പി നാരിക്കാട്ടേരി അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ സ്വാഗതം പറഞ്ഞു.

പണാറത്ത്: ഹരിതം ജീവിതം എന്ന ഡോക്യുമെന്ററി ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല പ്രകാശനം ചെയ്തു. പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ ഫണ്ട് സമാഹരണത്തിൽ മികവു പുലർത്തിയ പഞ്ചായത്ത് - ശാഖാ കമ്മിറ്റികൾക്കും ചന്ദ്രിക കാമ്പയിൻ കാലയളവിൽ കൂടുതൽ വരിക്കാരെ ചേർത്ത പഞ്ചായത്ത് - ശാഖാ കമ്മിറ്റികൾക്കും പ്രത്യേക ഉപഹാരവും ക്യാഷ് അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു.

എം.സി വടകര മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ, വൈസ് പ്രസിഡൻ്റ് അഹ്മദ് പുന്നക്കൽ, സെക്രട്ടറി സി പി എ അസീസ്, സംസ്ഥാന കമ്മിറ്റി അംഗം സി കെ സുബൈർ, അബ്ദുല്ല വയലോളി, മുഹമ്മദ് ബംഗ്ലത്ത് , ടി കെ അഹമ്മദ് മാസ്റ്റർ, കെ പി അമ്മദ് ഹാജി, എം പി ജാഫർ മാസ്റ്റർ, അഹമ്മദ് കുറുവയിൽ, ടി കെ ഖാലിദ് മാസ്റ്റർ, ടി എം വി ഹമീദ്, എം കെ മജീദ്, എ ആമിന ടീച്ചർ, തുടങ്ങിയവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33942/the-general-work-of-panaram-should-be-a-model-for-the-new-generation-mk-muneer)