---
title: "എൽഡിഎഫ് നാദാപുരം മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കം"
english_title: "LDF Nadapuram constituency development march begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339475/ldf-nadapuram-constituency-development-march-begins"
published_at: "2026-02-01T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697efe6552f8d_11.jpg"
keywords: []
---

# എൽഡിഎഫ് നാദാപുരം മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കം

> **Lead Summary:** **നാദാപുരം:** മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ് സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് ആവേശകരമായ തുടക്കം.

## Article Content

**നാദാപുരം:** മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ് സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് ആവേശകരമായ തുടക്കം.

ഇ.കെ. വിജയൻ എംഎൽഎ നയിക്കുന്ന ജാഥയുടെ ഉദ്ഘാടനം ഇരിങ്ങണ്ണൂരിൽ സി.പി.ഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക നിർവഹിച്ചു. എടച്ചേരിയിൽ നിന്നാരംഭിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വാണിമേൽ ഭൂമിവാതുക്കലിൽ സമാപിച്ചു.

ഗംഗാധരൻ പാച്ചാക്കര അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ എം. രാജൻ സ്വാഗതമാശംസിച്ചു. പി.പി. ചാത്തു, ബേബി മൂക്കൻതോട്ടം , വത്സരാജ് മണലാട്ട് എന്നിവരാണ് ജാഥയുടെ മറ്റ് സാരഥികൾ.

നാദാപുരം, കല്ലാച്ചി, കുമ്മങ്കോട്, വെള്ളൂർ, തുണേരി, ചെക്യാട്, കുറുവന്തേരി, വളയം, കല്ലുനിര, പുതുക്കയം തുടങ്ങി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

ഓരോ കേന്ദ്രങ്ങളിലും സംസ്ഥാന സർക്കാരിന്റെയും മണ്ഡലത്തിന്റെയും വികസന മുന്നേറ്റങ്ങളെക്കുറിച്ച് നേതാക്കൾ സംസാരിച്ചു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, കരിമ്പിൽ ദിവാകരൻ, എ. മോഹൻദാസ്, കെ.കെ. സുരേഷ് കുമാർ, വി.പി. കുഞ്ഞികൃഷ്ണൻ, വി.എ. അഹമ്മദ് ഹാജി, രജിന്ദ്രൻ കപ്പള്ളി, പ്രേം രാജ് കായക്കൊടി, പി.എം. നാണു, എം.കെ. ശശി, ശ്രീജിത്ത് മുടപ്പിലായി, കരിമ്പിൽ വസന്ത, പി.കെ. സജീർ, അഡ്വ. പി. രാഹുൽ രാജ് തുടങ്ങിയ പ്രമുഖർ വിവിധ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339475/ldf-nadapuram-constituency-development-march-begins)