---
title: "പുറമേരി പഞ്ചായത്ത് അങ്കണവാടി കലോത്സവം 'കുട്ടിപ്പൂരം' ശ്രദ്ധേയമായി"
english_title: "Acharya Panchayat Anganwadi Kalolsavam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339504/acharya-panchayat-anganwadi-kalolsavam-NEW"
published_at: "2026-02-01T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f3666ca5d5_15.jpg"
keywords: []
---

# പുറമേരി പഞ്ചായത്ത് അങ്കണവാടി കലോത്സവം 'കുട്ടിപ്പൂരം' ശ്രദ്ധേയമായി

> **Lead Summary:** > **പുറമേരി :**പുറമേരി പഞ്ചായത്ത് അങ്കണവാടി കലോത്സവം "കുട്ടിപ്പൂരം " മുതുവടത്തൂർ എം.എൽ.പി. സ്കൂളിൽ വെച്ച് നടന്നു.പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ നിന്നുള്ള കുഞ്ഞുങ്ങൾ പങ്കെടുത്ത കലോത്സവം കുട്ടികളുടെ കഴിവുകളും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന വേദിയായി മാറി. പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീലത ഉദ്ഘാടനം ചെയ്തു.

## Article Content

> **പുറമേരി :**പുറമേരി പഞ്ചായത്ത് അങ്കണവാടി കലോത്സവം "കുട്ടിപ്പൂരം " മുതുവടത്തൂർ എം.എൽ.പി. സ്കൂളിൽ വെച്ച് നടന്നു.പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ നിന്നുള്ള കുഞ്ഞുങ്ങൾ പങ്കെടുത്ത കലോത്സവം കുട്ടികളുടെ കഴിവുകളും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന വേദിയായി മാറി. പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീലത ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് സബീദ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എൻ.കെ. അലിമത്ത്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ അജയൻ പുതിയോട്ടിൽ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശംസു മടത്തിൽ, കെ.എം. സമീർ മാസ്റ്റർ, പി.എം നാണു, മുഹമ്മദ് പുറമേരി, അശോകൻ കുനാറമ്പത്ത്, സി.കെ. ഇസ്മയിൽ, വി.കെ. അബ്ദുല്ല സംബന്ധിച്ചു.

വാർഡ് മെമ്പർ പി.കെ. ഷാഹിന സ്വാഗതവും ഐ സി ഡി എസ് സൂപർവൈസർ ഫസ്‌ലി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. ബിജു വടകരയുടെ കിറ്റാർ മ്യൂസിക്ക് പരിപാടിക്ക് മാറ്റ് കൂട്ടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339504/acharya-panchayat-anganwadi-kalolsavam-NEW)