---
title: "വിലങ്ങാടിനെ  അവഗണിച്ച പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി കർഷക കോൺഗ്രസ്സ്"
english_title: "Farmers' Congress protests Pinarayi government's action of ignoring Vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339531/farmers-congress-protests-pinarayi-governments-action-of-ignoring-vilangad"
published_at: "2026-02-01T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f78f7a04ec_24.jpg"
keywords: []
---

# വിലങ്ങാടിനെ  അവഗണിച്ച പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി കർഷക കോൺഗ്രസ്സ്

> **Lead Summary:** **വിലങ്ങാട്:** കേരള ധനമന്ത്രി ബാലഗോപാൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ ഉരുൾ പൊട്ടൽ നടന്ന വിലങ്ങാടിനെ അവഗണിച്ചതിൽ കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി.

## Article Content

**വിലങ്ങാട്:** കേരള ധനമന്ത്രി ബാലഗോപാൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ ഉരുൾ പൊട്ടൽ നടന്ന വിലങ്ങാടിനെ അവഗണിച്ചതിൽ കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി.

വിലങ്ങാട് അങ്ങാടിയിൽ പ്രകടനവുമായി വന്ന കർഷക കോൺഗ്രസ്സ് പ്രവർത്തകർ സർക്കാർ ദുരിതശ്വാസ നിധിയിലേക്ക് ജനങ്ങൾ നൽകിയ സംഭാവന പാവപെട്ടവർക്ക് നൽകാൻ മുഖ്യമന്ത്രി മടിക്കുന്നതിനെതിരെ പ്രതിഷേധിച്ചു.

കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി വിലങ്ങാട് അങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സംസ്ഥാന ജനറൽ സെക്രെട്ടറി രവീഷ് വളയം ഉദ്ഘാടനം ചെയ്തു, കർഷകരുടെ കാർഷിക കടം എഴുതി തള്ളാൻ അപേക്ഷ എഴുതി വാങ്ങി എന്നിട്ട് കടം എഴുതി തള്ളാതെ ജനങ്ങളെ പറ്റിക്കുന്ന പിണറായി സർക്കാറി നേ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ സോജൻ ആലക്കൽ, എൻ കെ മുത്തലിബ്, ജോയി എൻ കെ, തയ്യിൽ നാണു, ബിജു പാറശേരി, ബാലകൃഷ്ണൻ കെ, യാസർ പി വി,അഫ്സൽ പി കെ ഡോമിനിക്, ബോബി ജോർജ്, എന്നിവർ സംസാരിച്ചു.ശശി പി എസ് സ്വാഗതവും, സാബു ആലപ്പാട്ട് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339531/farmers-congress-protests-pinarayi-governments-action-of-ignoring-vilangad)