---
title: "നേരാണ് പൊന്ന് ;ഒന്നര പവൻ പാദസ്വരം യുവതിക്ക് തിരികെ നൽകി യുവാവിൻ്റെ സത്യസന്ധത"
english_title: "The honesty of the young man who returned one and a half paan padaswara to the young woman"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339536/the-honesty-of-the-young-man-who-returned-one-and-a-half-paan-padaswara-to-the-young-woman"
published_at: "2026-02-01T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f87cc8c2ca_27.jpg"
keywords: []
---

# നേരാണ് പൊന്ന് ;ഒന്നര പവൻ പാദസ്വരം യുവതിക്ക് തിരികെ നൽകി യുവാവിൻ്റെ സത്യസന്ധത

> **Lead Summary:** **നാദാപുരം : **നേരിൻ്റെ മുന്നിൽ പൊന്നിൻ്റെ വില തോറ്റ് പോയി. ഒന്നര ലക്ഷത്തിലേക്ക് സ്വർണ വില കുതിക്കുമ്പോൾ ഷൗക്കത്തിൻ്റെ നേരിനോട് പൊന്ന് തോറ്റു നാണിച്ചു.

## Article Content

**നാദാപുരം : **നേരിൻ്റെ മുന്നിൽ പൊന്നിൻ്റെ വില തോറ്റ് പോയി. ഒന്നര ലക്ഷത്തിലേക്ക് സ്വർണ വില കുതിക്കുമ്പോൾ ഷൗക്കത്തിൻ്റെ നേരിനോട് പൊന്ന് തോറ്റു നാണിച്ചു.

നാദാപുരം കുമ്മങ്കോട് ചെമ്പരങ്കണ്ടി പരേതനായ കുഞ്ഞാലിയുടെ മകൻ പീറ്റ യുള്ളതിൽ ഷൗക്കത്തിനാണ് സ്വർണാഭരണം കളഞ്ഞ് കിട്ടിയത്.

ഇന്ന് ഞായഴ്ച്ച നാദാപുരം കക്കാംവെള്ളിയിൽ നിന്നാണ് ഒന്നെര പവന്റെ സ്വർണ പാദസരം കളഞ്ഞ് കിട്ടിയത്.

ഷൗക്കത്ത് ഇക്കാര്യം നാട്ടുകാരെ അറിയിക്കുകയും ഇതിനിടയിൽ ഉടമസ്ഥയായ യുവതി തെളിവ് സഹിതം എത്തുകയുമായിരുന്നു. നാദാപുരത്തെ വ്യാപാരികളുടെ സാന്നിദ്ധ്യത്തിൽ ആഭരണം കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339536/the-honesty-of-the-young-man-who-returned-one-and-a-half-paan-padaswara-to-the-young-woman)