---
title: "'മഴവിൽ 2026'; ജില്ലാ ബഡ്‌സ് കലോത്സവത്തിൽ വാണിമേൽ സ്കൂളിന് കിരീടം"
english_title: "Vanimel Buds School wins the title at the District Buds Kalolsavam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339566/vanimel-buds-school-wins-the-title-at-the-district-buds-kalolsavam"
published_at: "2026-02-02T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698024b3333e0_nadapuram2.jpg"
keywords: []
---

# 'മഴവിൽ 2026'; ജില്ലാ ബഡ്‌സ് കലോത്സവത്തിൽ വാണിമേൽ സ്കൂളിന് കിരീടം

> **Lead Summary:** **വാണിമേൽ:[ [nadapuram.truevisionnews.com] ]**കോഴിക്കോട് ജില്ലാ ബഡ്‌സ് കലോത്സവമായ 'മഴവിൽ 2026'-ൽ 69 പോയിന്റുകൾ തൂത്തുവാരി വാണിമേൽ ബഡ്‌സ് സ്കൂൾ കിരീടം ചൂടി. കലയുടെയും സർഗാത്മകതയുടെയും മാറ്റുരച്ച മത്സരങ്ങളിൽ 37 പോയിന്റ് നേടിയ പുതുപ്പാടി ബഡ്‌സ് സ്കൂൾ രണ്ടാം സ്ഥാനവും, 29 പോയിന്റുമായി മാവൂർ ബഡ്‌സ് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

## Article Content

**വാണിമേൽ:[ [nadapuram.truevisionnews.com] ]**കോഴിക്കോട് ജില്ലാ ബഡ്‌സ് കലോത്സവമായ 'മഴവിൽ 2026'-ൽ 69 പോയിന്റുകൾ തൂത്തുവാരി വാണിമേൽ ബഡ്‌സ് സ്കൂൾ കിരീടം ചൂടി. കലയുടെയും സർഗാത്മകതയുടെയും മാറ്റുരച്ച മത്സരങ്ങളിൽ 37 പോയിന്റ് നേടിയ പുതുപ്പാടി ബഡ്‌സ് സ്കൂൾ രണ്ടാം സ്ഥാനവും, 29 പോയിന്റുമായി മാവൂർ ബഡ്‌സ് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജില്ലയിലെ 48 ബഡ്‌സ് - ബി.ആർ.സി സ്ഥാപനങ്ങളിൽ നിന്നായി മുന്നൂറ്റമ്പതോളം പ്രതിഭകൾ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം നീനു വിതരണം ചെയ്തു.

ചടങ്ങിൽ പി. സൂരജ്, എസ്.കെ അതുൽരാജ്, കെ.ആർ ജുബുനു, ആർ. അനഘ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339566/vanimel-buds-school-wins-the-title-at-the-district-buds-kalolsavam)