---
title: "ഒറ്റക്കെട്ടായി; ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: ആഹ്വാനവുമായി എൻജിഒ യൂണിയൻ നാദാപുരം ഏരിയ സമ്മേളനം"
english_title: "NGO Union Nadapuram Area Conference, National Strike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339572/ngo-union-nadapuram-area-conference-national-strike"
published_at: "2026-02-02T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69802aab146cd_nadapuram3.jpg"
keywords: []
---

# ഒറ്റക്കെട്ടായി; ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: ആഹ്വാനവുമായി എൻജിഒ യൂണിയൻ നാദാപുരം ഏരിയ സമ്മേളനം

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com]]** കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രുവരി 12-ന് പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻജിഒ യൂണിയൻ നാദാപുരം ഏരിയ വാർഷിക സമ്മേളനം ആഹ്വാനം ചെയ്തു.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com]]** കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രുവരി 12-ന് പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻജിഒ യൂണിയൻ നാദാപുരം ഏരിയ വാർഷിക സമ്മേളനം ആഹ്വാനം ചെയ്തു.

കക്കട്ട് പുത്തലത്ത് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. രഞ്ജിനി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി സുധീഷ് ടി.കെ (പ്രസിഡന്റ്), രജീഷ് കെ.പി, അമൂല്യ പി.എം (വൈസ് പ്രസിഡന്റുമാർ), സതീശൻ ചിറയിൽ (സെക്രട്ടറി), ഷിജു കെ, വിബിൻ പി.എം (ജോയിന്റ് സെക്രട്ടറിമാർ), എ.കെ. ഗിരീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ജില്ലാ പ്രസിഡന്റ് ടി. സജിത്ത് കുമാർ, സെക്രട്ടറിയേറ്റ് അംഗം ജിതേഷ് ശ്രീധർ, വി.പി. രാജീവൻ, അനീഷ് ടി.വി, കെ.കെ. വിനോദൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339572/ngo-union-nadapuram-area-conference-national-strike)