---
title: "പ്രതിഭകൾക്ക് ആദരം; എടച്ചേരി നോർത്ത് യുപി സ്കൂളിൽ പ്രതിഭാ പുരസ്‌കാര വിതരണവും ജനപ്രതിനിധി ആദരവും സംഘടിപ്പിച്ചു"
english_title: "Talent Award Distribution and People's Representative Honors"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339578/talent-award-distribution-and-peoples-representative-honors"
published_at: "2026-02-02T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698031ebb7972_nadapuram4.jpg"
keywords: []
---

# പ്രതിഭകൾക്ക് ആദരം; എടച്ചേരി നോർത്ത് യുപി സ്കൂളിൽ പ്രതിഭാ പുരസ്‌കാര വിതരണവും ജനപ്രതിനിധി ആദരവും സംഘടിപ്പിച്ചു

> **Lead Summary:** **എടച്ചേരി: [[nadapuram.truevisionnews.com]] **എടച്ചേരി നോർത്ത് യുപി സ്കൂളിലെ പിടിഎ പ്രതിഭാ പുരസ്കാര വിതരണവും ജനപ്രതിനിധികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. അക്കാദമിക്, കലാകായിക മികവുകൾക്കും സാമൂഹ്യ ഇടപെടലുകൾക്കുമുള്ള അംഗീകാരമായി വിദ്യാലയത്തിലെ അറുപതിലേറെ വിദ്യാർഥികൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

## Article Content

**എടച്ചേരി: [[nadapuram.truevisionnews.com]] **എടച്ചേരി നോർത്ത് യുപി സ്കൂളിലെ പിടിഎ പ്രതിഭാ പുരസ്കാര വിതരണവും ജനപ്രതിനിധികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. അക്കാദമിക്, കലാകായിക മികവുകൾക്കും സാമൂഹ്യ ഇടപെടലുകൾക്കുമുള്ള അംഗീകാരമായി വിദ്യാലയത്തിലെ അറുപതിലേറെ വിദ്യാർഥികൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. വിജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. അശ്വിനി, ഷാഫി തറമ്മൽ, പി. രാജേഷ്, ബാലൻ, നിമിഷ, സി. സിറാജ്, കെ. പവിത്രൻ, അഹല്യ എന്നിവർ സംസാരിച്ചു.

കെ. ബിന്ദു സ്വാഗതവും അഷിഫാരാജ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339578/talent-award-distribution-and-peoples-representative-honors)