---
title: "പുതിയോട്ടിൽ ഭഗവതി ക്ഷേത്രോത്സവം: സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു; തിങ്കളാഴ്ച കൊടിയേറ്റം"
english_title: "The Bhagavathy temple festival in Puthiyot will be held on Monday."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339648/the-bhagavathy-temple-festival-in-puthiyot-will-be-held-on-monday"
published_at: "2026-02-02T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698060bc60bf2_nadapuram9.jpg"
keywords: []
---

# പുതിയോട്ടിൽ ഭഗവതി ക്ഷേത്രോത്സവം: സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു; തിങ്കളാഴ്ച കൊടിയേറ്റം

> **Lead Summary:** **ഇരിങ്ങണ്ണൂർ: [[nadapuram.truevisionnews.com] ] **പുതിയോട്ടിൽ ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സദസ്സും കലാവീരുന്നും സംഘടിപ്പിച്ചു. സി.എം. കരുണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ. സുരേഷ് ബാബു ചിറ്റാരിപറമ്പ് മുഖ്യപ്രഭാഷണം നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ: [[nadapuram.truevisionnews.com] ] **പുതിയോട്ടിൽ ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സദസ്സും കലാവീരുന്നും സംഘടിപ്പിച്ചു. സി.എം. കരുണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ. സുരേഷ് ബാബു ചിറ്റാരിപറമ്പ് മുഖ്യപ്രഭാഷണം നടത്തി.

കോമത്ത് ശ്രീകുമാർ, കെ.വി. ഗിരീഷ്, ഇ.എം. കിരൺ ലാൽ എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിന് ശേഷം സിംഫണി കാലിക്കറ്റ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ ഫെബ്രുവരി 2-ന് തിങ്കളാഴ്ച വൈകുന്നേരം കൊടിയേറ്റത്തോടെ ആരംഭിക്കും.

അന്നേ ദിവസം നട്ടത്തിറ അരി ചാർത്തൽ ചടങ്ങുകൾ നടക്കും. മൂന്നാം തീയതി രാത്രി കുട്ടിച്ചാത്തൻ, ഭഗവതി, ഗുളികൻ, ചാമുണ്ഡി, കാളി, അസുരപുത്രൻ, പുതിയോൻ എന്നിവരുടെ വെള്ളാട്ടങ്ങളും നാലാം തീയതി പകൽ വിവിധ തെയ്യങ്ങളുടെ തിറകളും നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339648/the-bhagavathy-temple-festival-in-puthiyot-will-be-held-on-monday)