---
title: "കടത്തനാട് എഡ്യൂസിറ്റി ഓഫീസ് പാണക്കാട് സാദിഖലി തങ്ങൾ 5 ന് ഉദ്ഘാടനം ചെയ്യും"
english_title: "Kadatha Nadu Educity Office will be inaugurated by Panakkad Sadikhali Thangal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339689/kadatha-nadu-educity-office-will-be-inaugurated-by-panakkad-sadikhali-thangal"
published_at: "2026-02-02T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980843094290_nadapuram111.jpg"
keywords: []
---

# കടത്തനാട് എഡ്യൂസിറ്റി ഓഫീസ് പാണക്കാട് സാദിഖലി തങ്ങൾ 5 ന് ഉദ്ഘാടനം ചെയ്യും

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]]** മലബാറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്തുപകരുന്ന കടത്തനാട് എഡ്യൂസിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും ഫെബ്രുവരി 5ന് വ്യാഴാഴ്ച, വൈകുന്നേരം 6.30 ന് നാദാപുരം - പാറക്കടവിൽ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]]** മലബാറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്തുപകരുന്ന കടത്തനാട് എഡ്യൂസിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും ഫെബ്രുവരി 5ന് വ്യാഴാഴ്ച, വൈകുന്നേരം 6.30 ന് നാദാപുരം - പാറക്കടവിൽ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.

സംഘടക സമിതി ചെയർമാനും ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌മായ പുന്നക്കൽ മുഹമ്മദ് അധ്യക്ഷത വഹിക്കും.ചെക്യാട് - കുറുവന്തേരിയിലെ വിശാലമായ 12 ഏക്കർ ഭൂമിയിലാണ് ആദ്യഘട്ട നിർമ്മാണം ആരംഭിക്കുക.

ഹയർസെക്കന്ററി സ്കൂൾ, മീഡിയ അക്കാദമി, ലോഅക്കാദമി, ഹോസ്റ്റൽ തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ. ഈ വർഷം ഡിസംബറിൽ ആദ്യഘട്ടം നാടിനുസമർപ്പിക്കും.പദ്ധതിയുടെ രണ്ടാംഘട്ട നിർമാണം അടുത്ത വർഷം, വളയത്തെ എട്ടുഏക്കറിൽ പ്രവർത്തനം തുടങ്ങും.

സിവിൽ സർവീസ് അക്കാദമി, സ്പോർട്സ് അക്കാദമി, ഏവിയെഷൻ അക്കാദമി എന്നിവയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്നത്. നാട്ടിലും വിദേശത്തുമുള്ള സംരംഭകരുടെ പിന്തുണയോടെ 50കോടി രൂപയുടെ വൻവിദ്യാഭ്യാസ പദ്ധതിയാണിത്. മൂന്നു വർഷം കൊണ്ട് പദ്ധതി പൂർണമായും നടപ്പിലാകും.

ഉദ്ഘാടനചടങ്ങിൽ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പദ്ധതി പ്രഖ്യാപനം നടത്തും.കടത്തനാട് എഡ്യൂസിറ്റിയുടെ ബ്രോഷർ കെ പി ഗ്രൂപ്പ്‌ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ കെ പി മുഹമ്മദ്‌ പ്രകാശനം ചെയ്യും. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രതീഷ് ആദ്യകോപ്പി ഏറ്റുവാങ്ങും.

കർണാടക പ്രദേശ് മൈനൊരിറ്റി കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പി മുനീർ മുഖ്യാതിഥിയാകും. സൂപ്പി നരിക്കാട്ടേരി, മോഹനൻ പാറക്കടവ്, ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എ കുട്ട്യാലികുട്ടി എന്നിവർ പ്രസംഗിക്കും. പയിലറ്റ് ട്രെയിനിങ് പൂർത്തിയാക്കിയ ഫെദിയ മുനീറിനെ ചടങ്ങിൽ ആദരിക്കും.

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339689/kadatha-nadu-educity-office-will-be-inaugurated-by-panakkad-sadikhali-thangal)