---
title: "മൊദാക്കര വിജ്ഞാന പ്രസരണത്തിൻ്റെ രണ്ട് പതിറ്റാണ്ട് ; ശഹാദദാന സമ്മേളനത്തിന് സമാപനം"
english_title: "Two decades of Modakkara knowledge dissemination; Shahadadan conference concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339744/two-decades-of-modakkara-knowledge-dissemination-shahadadan-conference-concludes"
published_at: "2026-02-02T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980d8e0f2826_16.jpg"
keywords: []
---

# മൊദാക്കര വിജ്ഞാന പ്രസരണത്തിൻ്റെ രണ്ട് പതിറ്റാണ്ട് ; ശഹാദദാന സമ്മേളനത്തിന് സമാപനം

> **Lead Summary:** **നാദാപുരം :** ' അറിവൊഴുക്കിൻ്റെ രണ്ട് പതിറ്റാണ്ട് ' എന്ന പ്രമേയത്തിൽ മൊദാക്കര പള്ളിയിൽ ഇരുപത് വർഷമായി നടന്ന് വരുന്ന ദർസ്സിൻ്റെ രണ്ടാം ദശ വാർഷിക സമ്മേളനം മത പ്രഭാഷണം , കർമ്മ ശാസ്ത്ര വേദി , പൂർവ്വ വിദ്യാർത്ഥി സംഗമം , ശഹാ ദദാനം എന്നീ പരിപാടികളാൽ ശ്രദ്ധേയമായി.

## Article Content

**നാദാപുരം :** ' അറിവൊഴുക്കിൻ്റെ രണ്ട് പതിറ്റാണ്ട് ' എന്ന പ്രമേയത്തിൽ മൊദാക്കര പള്ളിയിൽ ഇരുപത് വർഷമായി നടന്ന് വരുന്ന ദർസ്സിൻ്റെ രണ്ടാം ദശ വാർഷിക സമ്മേളനം മത പ്രഭാഷണം , കർമ്മ ശാസ്ത്ര വേദി , പൂർവ്വ വിദ്യാർത്ഥി സംഗമം , ശഹാ ദദാനം എന്നീ പരിപാടികളാൽ ശ്രദ്ധേയമായി.

ദർസ്സിൽ നടന്ന് വരുന്ന ഫിഖ്ഹ് കോഴ്സ് പൂർത്തീകരിച്ച 60 പണ്ഡിതൻമാർ സമാപന സമ്മേളനത്തിൽ ശഹാദ സ്വീകരിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

കളത്തിൽ മൊയ്തു ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹാളി ഫ് അഫ്നാസ് താനൂർ ഖിറാഅത്ത് ചൊല്ലി. ശൈഖുനാ കെ കെ കുഞ്ഞാലി ഉസ്താദ് ചേലക്കാട് ശഹാദാ ദാനം നിർവഹിച്ചു. ഹുജ്ജത്തുൽ ഉലമാ മൗലനാ എ നജീബ് പ്രഭാഷണം നടത്തി.

സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ , എസ് പി എം തങ്ങൾ , അഹമ്മദ് ബാഖവി അരൂർ , ഇസ്മായിൽ സഖാഫി എന്നിവർ പ്രസംഗിച്ചു.

സയ്യിദ് വി സി കെ തങ്ങൾ , പടിഞ്ഞാറയിൽ അബ്ദു റഹ്മാൻ മുസ്ലിയാർ , കണ്ണോത്ത് കുഞ്ഞാലി ഹാജി, സൂപ്പി നരിക്കാട്ടേരി , ബംഗ്ലത്ത് മുഹമ്മദ്, , വി വി മുഹമ്മദലി, വലിയാണ്ടി ഹമീദ് , സി കെ നാസർ , കണേക്കൽ അബ്ബാസ് , ഇസ്മായിൽ ഹാജി എം പി , കുണ്ടാഞ്ചേരി അന്ത്രു ഹാജി , അഷ്റഫ് പൊയ്ക്കര , എം കെ അഷ്റഫ് എന്നിവർ സംബന്ധിച്ചു. ഡോ. ഉവൈസ് ഫലാഹി സ്വാഗതവും കണിയാങ്കണ്ടി അബ്ദുള്ള ഹാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339744/two-decades-of-modakkara-knowledge-dissemination-shahadadan-conference-concludes)