---
title: "മാൻകൂട്ടം ഇറങ്ങി; വളയത്ത് കാട്ടാനയ്ക്കും പോത്തിനും പിന്നാലെ മാൻകൂട്ടവുമെത്തി; നാട്ടുകാർ ആശങ്കയിൽ"
english_title: "A herd of deer descended to valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339772/a-herd-of-deer-descended-to-valayam"
published_at: "2026-02-03T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981721b870f4_nadapuram1.jpg"
keywords: []
---

# മാൻകൂട്ടം ഇറങ്ങി; വളയത്ത് കാട്ടാനയ്ക്കും പോത്തിനും പിന്നാലെ മാൻകൂട്ടവുമെത്തി; നാട്ടുകാർ ആശങ്കയിൽ

> **Lead Summary:** **വളയം: [[nadapuram.truevisionnews.com]] **കല്ലുനിര അങ്ങാടിയ്ക്ക് സമീപം ജനവാസമേഖലയിൽ മാനിറങ്ങി. കണ്ണവം വനത്തിൽ നിന്ന് കാട്ടാനയ്ക്കും കാട്ടുപോത്തിനും പിന്നാലെയാണ് ഇപ്പോൾ മാൻകൂട്ടവും നാട്ടിലെത്തിയത്.

## Article Content

**വളയം: [[nadapuram.truevisionnews.com]] **കല്ലുനിര അങ്ങാടിയ്ക്ക് സമീപം ജനവാസമേഖലയിൽ മാനിറങ്ങി. കണ്ണവം വനത്തിൽ നിന്ന് കാട്ടാനയ്ക്കും കാട്ടുപോത്തിനും പിന്നാലെയാണ് ഇപ്പോൾ മാൻകൂട്ടവും നാട്ടിലെത്തിയത്.

രാത്രിയിൽ കാർ യാത്രക്കാരാണ് ഇവയെ ആദ്യം കണ്ടത്. വളയം, ചെക്യാട് പഞ്ചായത്തുകളോട് ചേർന്നുള്ള വനമേഖലയിൽ നിന്ന് വന്യമൃഗങ്ങൾ നിരന്തരം കൃഷിയിടങ്ങളിലും മറ്റും ഇറങ്ങുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ, വന അതിർത്തിയിൽ ഫെൻസിങ് സ്ഥാപിക്കണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339772/a-herd-of-deer-descended-to-valayam)