---
title: "തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര നിലപാടിനെതിരെ നാദാപുരത്ത് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി"
english_title: "Post office march in Nadapuram against the central government's stance"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339780/post-office-march-in-nadapuram-against-the-central-governments-stance"
published_at: "2026-02-03T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69817be14b10e_nadapuram3.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര നിലപാടിനെതിരെ നാദാപുരത്ത് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com]]** തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കെഎസ്കെടിയു, ബികെഎംയു സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com]]** തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കെഎസ്കെടിയു, ബികെഎംയു സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.

ചുഴലിയിൽ നടന്ന സമരം ഏരിയ പ്രസിഡന്റ്  ഇ.വി നാണു ഉദ്ഘാടനം ചെയ്തു. കെ ദിനേശൻ, ഒ അശോകൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അരൂർ പെരുമുണ്ടച്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം ഏരിയ വൈസ് പ്രസിഡന്റ് കെ പി ബാലനും, വാണിമേൽ പോസ്റ്റ് ഓഫീസിനു മുന്നിലെ സമരം പഞ്ചായത്ത് പ്രസിഡന്റ് ടി പ്രദീപ് കുമാറും ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339780/post-office-march-in-nadapuram-against-the-central-governments-stance)