---
title: "തുണേരിയിൽ ഇനി പച്ചക്കറി വസന്തം; 'എല്ലാ വീട്ടിലും പച്ചക്കറി കൃഷി' പദ്ധതിക്ക് തുടക്കമായി"
english_title: "'Vegetable cultivation in every home' project launched"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339787/vegetable-cultivation-in-every-home-project-launched"
published_at: "2026-02-03T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698183df6ca7a_nadapuram4.jpg"
keywords: []
---

# തുണേരിയിൽ ഇനി പച്ചക്കറി വസന്തം; 'എല്ലാ വീട്ടിലും പച്ചക്കറി കൃഷി' പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **തുണേരി:[ [nadapuram.truevisionnews.com]]** തുണേരി ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'എല്ലാ വീട്ടിലും പച്ചക്കറി കൃഷി' പദ്ധതിക്ക് തുടക്കമായി. വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് നിർവഹിച്ചു.

## Article Content

**തുണേരി:[ [nadapuram.truevisionnews.com]]** തുണേരി ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'എല്ലാ വീട്ടിലും പച്ചക്കറി കൃഷി' പദ്ധതിക്ക് തുടക്കമായി. വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് നിർവഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് സുധ എ.പി അധ്യക്ഷത വഹിച്ചു. ഗ്രാമസഭകൾ വഴി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പച്ചക്കറി വിത്തുകൾ എത്തിക്കുന്ന ഈ പദ്ധതിക്കായി അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ചടങ്ങിൽ ജനപ്രതിനിധികളായ കെ.എം സമീർ, റംഷീന സി.കെ, വി.കെ രജീഷ്, പി.രാമചന്ദ്രൻ, രഞ്ജിഷ, സി.കെ.സി അഹമ്മദ്, നിജിത എടവനത്തറ മീത്തൽ എന്നിവരും അസിസ്റ്റന്റ് സെക്രട്ടറി വിനീത എൻ, കൃഷി ഓഫീസർ അപർണ ഗോകുൽ എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339787/vegetable-cultivation-in-every-home-project-launched)