---
title: "സ്മരണ പുതുക്കി; സോഷ്യലിസ്റ്റ് നേതാവ് ഒ.കെ. തൂണേരിയുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു"
english_title: "Fifth death anniversary of O.K. Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339792/fifth-death-anniversary-of-ok-thuneri"
published_at: "2026-02-03T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981883889636_nadapuram5.jpg"
keywords: []
---

# സ്മരണ പുതുക്കി; സോഷ്യലിസ്റ്റ് നേതാവ് ഒ.കെ. തൂണേരിയുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **തൂണേരി: [[nadapuram.truevisionnews.com]] **പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായിരുന്ന ഒ.കെ. തൂണേരിയുടെ അഞ്ചാം ചരമവാർഷികം ആർ.ജെ.ഡി. തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

**തൂണേരി: [[nadapuram.truevisionnews.com]] **പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായിരുന്ന ഒ.കെ. തൂണേരിയുടെ അഞ്ചാം ചരമവാർഷികം ആർ.ജെ.ഡി. തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

രാവിലെ ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ യോഗത്തിലും കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും പങ്കെടുത്തു. ഐ.എസ്.ഒ-യിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം ജനതാദൾ പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, തലശ്ശേരി പ്രസ് ഫോറം ഭാരവാഹി തുടങ്ങി രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗങ്ങളിൽ നിരവധി സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ആർ.ജെ.ഡി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് എം. ബാൽരാജിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗം ജില്ലാ കമ്മിറ്റിയംഗം പി.എം. നാണു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ. ബാലകൃഷ്ണൻ, പി. രാമചന്ദ്രൻ, കെ. ഷാജി എന്നിവർ സംസാരിച്ചു.

ടി. രാമകൃഷ്ണൻ സ്വാഗതവും സി. കുമാരൻ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339792/fifth-death-anniversary-of-ok-thuneri)