---
title: "പുത്തൻ പദ്ധതികൾ ; പുതിയ കർമ്മപദ്ധതികളുമായി എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ്"
english_title: "Edachery Panchayat Muslim League with new action plans"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339801/edachery-panchayat-muslim-league-with-new-action-plans"
published_at: "2026-02-03T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69818c0186452_nadapuram7.jpg"
keywords: []
---

# പുത്തൻ പദ്ധതികൾ ; പുതിയ കർമ്മപദ്ധതികളുമായി എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ്

> **Lead Summary:** **എടച്ചേരി: [[nadapuram.truevisionnews.com] ] **പുതിയ കർമ്മപദ്ധതികൾക്ക് രൂപം നൽകിക്കൊണ്ട് എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ പുതിയ ഭാരവാഹികൾ അധികാരമേറ്റു. തലായി ലീഗ് ഓഫീസിൽ നടന്ന പ്രഥമ പ്രവർത്തക സമിതി യോഗം നാദാപുരം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി: [[nadapuram.truevisionnews.com] ] **പുതിയ കർമ്മപദ്ധതികൾക്ക് രൂപം നൽകിക്കൊണ്ട് എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ പുതിയ ഭാരവാഹികൾ അധികാരമേറ്റു. തലായി ലീഗ് ഓഫീസിൽ നടന്ന പ്രഥമ പ്രവർത്തക സമിതി യോഗം നാദാപുരം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പൊതുപ്രവർത്തനം പുണ്യകർമ്മമാണെന്നും വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി പ്രത്യേക പദ്ധതികൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.കെ. മുനീർ അധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ. അഹമ്മദ് മാസ്റ്റർ ആമുഖ ഭാഷണം നടത്തുകയും എം.പി. ജാഫർ മാസ്റ്റർക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം കൈമാറുകയും ചെയ്തു. പഞ്ചായത്തിലെ 24 ബൂത്തുകളിലും വോട്ടർ പട്ടിക പുതുക്കൽ സജീവമായി നടന്നതായും രണ്ടാഴ്ചയ്ക്കകം എല്ലാ ഘടകങ്ങളുടെയും യോഗം വിളിച്ചുചേർക്കുമെന്നും യോഗം തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ മെമ്പർ സലീനയെ ചുമതലപ്പെടുത്തി. പാറക്കടവ് ഡയാലിസിസ് സെന്റർ വാർഷികം, 'പുതുയുഗ യാത്ര' സ്വീകരണം എന്നിവയിൽ സജീവ പങ്കാളിത്തം ഉറപ്പാക്കാനും ഫെബ്രുവരി രണ്ടാം വാരത്തിൽ പണാറത്ത് അനുസ്മരണവും പ്രവർത്തക സംഗമവും നടത്താനും യോഗം തീരുമാനിച്ചു.

ചടങ്ങിൽ വിവിധ ജനപ്രതിനിധികളും പാർട്ടി ഭാരവാഹികളും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339801/edachery-panchayat-muslim-league-with-new-action-plans)