---
title: " ഭരണഘടന ബോധവൽക്കരണം; വരിക്കോളി ജ്വാല ലൈബ്രറി  അക്ഷര കരോൾ സംഘടിപ്പിച്ചു"
english_title: "Varikoli Jwala Library organized Akshara Carol"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339954/varikoli-jwala-library-organized-akshara-carol"
published_at: "2026-02-03T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698214ff38809_19.jpg"
keywords: []
---

#  ഭരണഘടന ബോധവൽക്കരണം; വരിക്കോളി ജ്വാല ലൈബ്രറി  അക്ഷര കരോൾ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : **സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ ലൈബ്രറികളിലും നടന്നുവരുന്ന ഭരണഘടന ബോധവൽക്കരണ ക്ലാസിന്റെ പ്രചരണാർത്ഥം വരിക്കോളി ജ്വാല ലൈബ്രറിയുടെ നേതൃത്വത്തിൽ അക്ഷര കരോൾ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ ലൈബ്രറികളിലും നടന്നുവരുന്ന ഭരണഘടന ബോധവൽക്കരണ ക്ലാസിന്റെ പ്രചരണാർത്ഥം വരിക്കോളി ജ്വാല ലൈബ്രറിയുടെ നേതൃത്വത്തിൽ അക്ഷര കരോൾ സംഘടിപ്പിച്ചു.

വരിക്കോളി എൽ.പി.സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച കരോൾ അക്ഷര ഗാനങ്ങളുടെ അകമ്പടിയോടു കൂടി ഗ്രാമം ചുറ്റി ലൈബ്രറിക്കു സമീപം സമാപിച്ചു. കുട്ടികളും സ്ത്രീകളുമുൾപ്പെടെ 52 പേർ പങ്കെടുത്തു.

ഇതിന്റെ ഭാഗമായി ഫെബ്രുവരി 15 ന് രചനാ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, ഉപന്യാസ മത്സരങ്ങൾ എന്നിവയും ഫെബ്രുവരി 22ന് റിപ്പബ്ലിക് സദസും വരിക്കോളി എൽപി സ്കൂളിൽ വച്ച് നടക്കും.

ലൈബ്രറി പ്രസിഡണ്ട് ഷിജിന മനോജ്, സെക്രട്ടറി സി കെ നിജേഷ്, വി കെ ചന്ദ്രൻ, ഇ.മുരളീധരൻ, റീജ, ടി.രമേശൻ, കെ.സി. ലിനീഷ്, ടി.സി. ലിനീഷ്, ബീന അശോക്,അനൂപ് സി എം, സുമേഷ് കെ വി, സജിത്ത് വി കെ,ബാലചന്ദ്രൻ വി പി, മഹിജ കെ.എം തുടങ്ങിയവർ അക്ഷര കരോളിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339954/varikoli-jwala-library-organized-akshara-carol)