---
title: "കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധം"
english_title: "Congress protests against neglect in the central budget "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339959/congress-protests-against-neglect-in-the-central-budget"
published_at: "2026-02-03T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698219dacf0fb_20.jpg"
keywords: []
---

# കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധം

> **Lead Summary:** നാദാപുരം :കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കല്ലാച്ചിയിൽ പ്രതിഷേധം പ്രകടനവും ധർണയും സംഘടിപ്പിച്ചു.

## Article Content

നാദാപുരം :കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കല്ലാച്ചിയിൽ പ്രതിഷേധം പ്രകടനവും ധർണയും സംഘടിപ്പിച്ചു.

പ്രകടനമായെത്തിയ പ്രവർത്തകർ കല്ലാച്ചി തപാൽ ഓഫീസ് പരിസരത്ത് പ്രതിഷേധിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ, അഡ്വ.എ സജീവൻ,വിവി റിനീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339959/congress-protests-against-neglect-in-the-central-budget)