---
title: "പൂക്കലശം വരവ്; കാക്കന്നൂർ തിറ മഹോത്സവത്തിൽ കലാരൂപങ്ങളുടെ വിസ്മയക്കാഴ്ച"
english_title: "Kakkannoor Thira Festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340022/kakkannoor-thira-festival"
published_at: "2026-02-04T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982d8a8de1e3_nadapuram1.jpg"
keywords: []
---

# പൂക്കലശം വരവ്; കാക്കന്നൂർ തിറ മഹോത്സവത്തിൽ കലാരൂപങ്ങളുടെ വിസ്മയക്കാഴ്ച

> **Lead Summary:** **എടച്ചേരി: [ **വർണ്ണാഭമായ പൂക്കലശം വരവോടെ എടച്ചേരി കാക്കന്നൂർ ക്ഷേത്ര തിറ മഹോത്സവം ജനസാഗരത്തെ സാക്ഷിയാക്കി സമാപനത്തിലേക്ക്. ആറുദിവസമായി നടന്ന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി തിരുവനന്തപുരത്തുനിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച അഘോരി നൃത്തം, വരാഹം, വൈറൽ ഹനുമാൻ നൃത്തം എന്നിവ കാണികൾക്ക് നവ്യാനുഭവമായി.

## Article Content

**എടച്ചേരി: [ **വർണ്ണാഭമായ പൂക്കലശം വരവോടെ എടച്ചേരി കാക്കന്നൂർ ക്ഷേത്ര തിറ മഹോത്സവം ജനസാഗരത്തെ സാക്ഷിയാക്കി സമാപനത്തിലേക്ക്. ആറുദിവസമായി നടന്ന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി തിരുവനന്തപുരത്തുനിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച അഘോരി നൃത്തം, വരാഹം, വൈറൽ ഹനുമാൻ നൃത്തം എന്നിവ കാണികൾക്ക് നവ്യാനുഭവമായി.

തൃശൂരിന്റെ തനതായ മയിൽക്കാവടിയും 17-ഓളം വരുന്ന ഇതര കലാരൂപങ്ങളും എടച്ചേരി ഗ്രാമത്തെ ഉത്സവലഹരിയിലാഴ്ത്തി. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശിങ്കാരിമേളം, കൊട്ടക്കാവടി, താലപ്പൊലിയേന്തിയ ബാലികമാർ, മുത്തുക്കുടകളുമായി അണിനിരന്ന വനിതകൾ എന്നിവർ പൂക്കലശം വരവിനെ ദൃശ്യവിസ്മയമാക്കി മാറ്റി.

ആറുദിവസത്തെ ആഘോഷങ്ങൾക്കൊടുവിൽ ക്ഷേത്രോത്സവം ഇന്ന് വൈകുന്നേരത്തോടെ കൊടിയിറങ്ങും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340022/kakkannoor-thira-festival)