---
title: "പന്നി വീണു; ആക്രമണം പതിവായതോടെ നടപടി, അരൂരിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു"
english_title: "Wild boar shot dead in Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340030/wild-boar-shot-dead-in-aroor"
published_at: "2026-02-04T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982df3bcf0f7_nadapuram2.jpg"
keywords: []
---

# പന്നി വീണു; ആക്രമണം പതിവായതോടെ നടപടി, അരൂരിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

> **Lead Summary:** **അരൂർ: [** നടമ്മലിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പുറമേരി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കൃഷിനാശവും ആക്രമണങ്ങളും പതിവായ സാഹചര്യത്തിലാണ് നടപടി.

## Article Content

**അരൂർ: [** നടമ്മലിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പുറമേരി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കൃഷിനാശവും ആക്രമണങ്ങളും പതിവായ സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞദിവസം രാത്രി പന്നിയെ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അംഗീകൃത ഷൂട്ടർ പ്രദീഷ് കുമാർ അരൂർ സ്ഥലത്തെത്തിയാണ് പന്നിയെ വെടിവെച്ചത്. നേരത്തെ ഈ ഭാഗത്ത് പന്നിയുടെ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340030/wild-boar-shot-dead-in-aroor)