---
title: "എം.പി ജഅഫർ മാസ്റ്റർക്ക് എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ സ്വീകരണം"
english_title: "Muslim League welcomes MP Jaafar Master"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340070/muslim-league-welcomes-mp-jaafar-master"
published_at: "2026-02-04T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982f326aad2b_nadapuram5.jpg"
keywords: []
---

# എം.പി ജഅഫർ മാസ്റ്റർക്ക് എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ സ്വീകരണം

> **Lead Summary:** **നാദാപുരം:[ **നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം.പി ജഅഫർ മാസ്റ്റർക്ക് മുസ്ലിം ലീഗ് എടച്ചേരി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി കൃത്യമായ കർമ്മപദ്ധതികൾ ആവിഷ്കരിക്കണമെന്ന് സ്വീകരണത്തിന് മറുപടി നൽകവെ അദ്ദേഹം പറഞ്ഞു.

## Article Content

**നാദാപുരം:[ **നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം.പി ജഅഫർ മാസ്റ്റർക്ക് മുസ്ലിം ലീഗ് എടച്ചേരി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി കൃത്യമായ കർമ്മപദ്ധതികൾ ആവിഷ്കരിക്കണമെന്ന് സ്വീകരണത്തിന് മറുപടി നൽകവെ അദ്ദേഹം പറഞ്ഞു.

മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ അഹമ്മദ് മാസ്റ്റർ അദ്ദേഹത്തിന് ഉപഹാരം കൈമാറി. തലായി ലീഗ് ഓഫീസിൽ ചേർന്ന എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ പ്രഥമ പ്രവർത്തക സമിതി യോഗം ജഅഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഡോ. എം.കെ മുനീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ മുഹമ്മദ്, പണാറത്ത് ഹാരിസ് മാസ്റ്റർ, കുഞ്ഞബ്ദുല്ല അമ്പിടാട്ടിൽ, മുഹമ്മദ് കോവുക്കൽ, ഇ.കെ അബൂബക്കർ ഹാജി, കുഞ്ഞബ്ദുല്ല തയ്യുള്ളതിൽ, എ.സി അഷ്‌ക്കർ മാസ്റ്റർ, സി.എച്ച് മൊയ്തു മാസ്റ്റർ, സലാം സി.പി, ഷറഫുദ്ദീൻ കെ.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340070/muslim-league-welcomes-mp-jaafar-master)