---
title: "ഗാന്ധിസ്മൃതി സദസ്സ്: ബാലസംഘം നാദാപുരം ഏരിയ ഉദ്ഘാടനം കുറുവന്തേരിയിൽ നടന്നു"
english_title: "Balasangham Nadapuram area inauguration held in Kuruvantheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340080/balasangham-nadapuram-area-inauguration-held-in-kuruvantheri"
published_at: "2026-02-04T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982f957a8aec_nadapuram7.jpg"
keywords: []
---

# ഗാന്ധിസ്മൃതി സദസ്സ്: ബാലസംഘം നാദാപുരം ഏരിയ ഉദ്ഘാടനം കുറുവന്തേരിയിൽ നടന്നു

> **Lead Summary:** **നാദാപുരം: [ **'ഗാന്ധിയെ തൊട്ടറിയാം ഇന്ത്യയെ വീണ്ടെടുക്കാം' എന്ന മുദ്രാവാക്യമുയർത്തി ബാലസംഘം സംഘടിപ്പിച്ച ഗാന്ധിസ്മൃതി സദസ്സുകളുടെ നാദാപുരം ഏരിയതല ഉദ്ഘാടനം കുറുവന്തേരിയിൽ നടന്നു.

## Article Content

**നാദാപുരം: [ **'ഗാന്ധിയെ തൊട്ടറിയാം ഇന്ത്യയെ വീണ്ടെടുക്കാം' എന്ന മുദ്രാവാക്യമുയർത്തി ബാലസംഘം സംഘടിപ്പിച്ച ഗാന്ധിസ്മൃതി സദസ്സുകളുടെ നാദാപുരം ഏരിയതല ഉദ്ഘാടനം കുറുവന്തേരിയിൽ നടന്നു.

ബാലസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം അനന്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആൽവിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആര്യനന്ദ സ്വാഗതം ആശംസിച്ചു. ഭരണഘടനാ ആമുഖ വായനയും വർഗീയവിരുദ്ധ പ്രതിജ്ഞയും സദസ്സിന്റെ ഭാഗമായി നടന്നു.

പരിപാടിയോടനുബന്ധിച്ച് ഗാന്ധി തൊടൽമാല ആലാപനവും 'സത്യാന്വേഷണം' എന്ന നാടകവും അരങ്ങേറി.

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340080/balasangham-nadapuram-area-inauguration-held-in-kuruvantheri)