---
title: "നാദാപുരം ഒരുങ്ങുന്നു; എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന 'വികസന മുന്നേറ്റ ജാഥ' 7 ന് കല്ലാച്ചിയിൽ"
english_title: "'Development Advancement March' to be held in Kallachi on the 7th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340152/development-advancement-march-to-be-held-in-kallachi-on-the-7th"
published_at: "2026-02-04T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69833020be7db_NADAPURAM11.jpg"
keywords: []
---

# നാദാപുരം ഒരുങ്ങുന്നു; എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന 'വികസന മുന്നേറ്റ ജാഥ' 7 ന് കല്ലാച്ചിയിൽ

> **Lead Summary:** നാദാപുരം:** [(]**[adapuram.truevisionnews.com)] നാടെങ്ങും പ്രചാരണം സജീവമായി, നാടിറങ്ങി ഇകെ വിജയൻ എംഎൽഎ നയിച്ച മണ്ഡലം ജാഥ പ്രയാണവും പൂർത്തിയായി. നാദാപുരം ഒരുങ്ങി കഴിഞ്ഞു. എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന 'വികസന മുന്നേറ്റ ജാഥയെ വരവേൽക്കാൻ.

## Article Content

നാദാപുരം:** [(]**[adapuram.truevisionnews.com)] നാടെങ്ങും പ്രചാരണം സജീവമായി, നാടിറങ്ങി ഇകെ വിജയൻ എംഎൽഎ നയിച്ച മണ്ഡലം ജാഥ പ്രയാണവും പൂർത്തിയായി. നാദാപുരം ഒരുങ്ങി കഴിഞ്ഞു. എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന 'വികസന മുന്നേറ്റ ജാഥയെ വരവേൽക്കാൻ.

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന 'വികസന മുന്നേറ്റ ജാഥ' വടക്കൻ മേഖലയിൽ പ്രയാണം തുടരുകയാണ്.

ഫെബ്രുവരി 1-ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച ജാഥ ഫെബ്രുവരി 15-ന് തരൂരിലാണ് സമാപിക്കുന്നത്. ഫെബ്രുവരി 7-ന് പകൽ 3 മണിക്ക് കല്ലാച്ചിയിൽ ജാഥയ്ക്ക് വൻവരവേൽപ്പ് നൽകും. ജാഥാ ക്യാപ്റ്റൻ എം.വി. ഗോവിന്ദൻ മാസ്റ്ററെയും മറ്റ് നേതാക്കളെയും സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ പൂർത്തിയായിരിക്കുന്നത്.

പൊതുസമ്മേളനത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്യപ്പെടും. പരിപാടിയിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കുചേരണമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340152/development-advancement-march-to-be-held-in-kallachi-on-the-7th)