---
title: "പുറമേരിയിൽ കൊയ്ത്തുത്സവം; ഗ്രന്ഥാലയത്തിന്റെ നെൽകൃഷിയിൽ നൂറുമേനി വിളവെടുപ്പ്"
english_title: "Hundreds of thousands of people are involved in the library's rice cultivation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340259/hundreds-of-thousands-of-people-are-involved-in-the-librarys-rice-cultivation"
published_at: "2026-02-05T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698432c1b0bab_nadapuram3.jpg"
keywords: []
---

# പുറമേരിയിൽ കൊയ്ത്തുത്സവം; ഗ്രന്ഥാലയത്തിന്റെ നെൽകൃഷിയിൽ നൂറുമേനി വിളവെടുപ്പ്

> **Lead Summary:** **പുറമേരി:[ **ഗ്രന്ഥാലയം, തൂണേരി ബ്ലോക്ക് പഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എടച്ചേരി ചുണ്ടയിൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു.

## Article Content

**പുറമേരി:[ **ഗ്രന്ഥാലയം, തൂണേരി ബ്ലോക്ക് പഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എടച്ചേരി ചുണ്ടയിൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. വിദ്യ പദ്ധതി വിശദീകരിച്ചു. ആത്മപദ്ധതി ഫാം സ്കൂളിന്റെ ഭാഗമായി ഗ്രന്ഥാലയം രണ്ട് ഏക്കറിൽ കൃഷി ചെയ്ത ചിറ്റേനി, കുറുവ ഇനം നെല്ലിന്റെ വിളവെടുപ്പാണ് നടന്നത്.

എം.ബി. ഗോപാലൻ, കെ. സജീവൻ, വൈഷ്ണവ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340259/hundreds-of-thousands-of-people-are-involved-in-the-librarys-rice-cultivation)