---
title: "ധീരസ്മരണ; കമ്മ്യൂണിസ്റ്റ് പോരാളി കരുവാംങ്കണ്ടി കുമാരൻ അനുസ്മരണം തുടങ്ങി "
english_title: "Communist fighter Karuvankandi Kumaran started commemoration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34030/communist-fighter-karuvankandi-kumaran-started-commemoration"
published_at: "2022-03-26T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ec0c14d095_kumaran.jpg"
keywords: []
---

# ധീരസ്മരണ; കമ്മ്യൂണിസ്റ്റ് പോരാളി കരുവാംങ്കണ്ടി കുമാരൻ അനുസ്മരണം തുടങ്ങി 

> **Lead Summary:** **വളയം : ** വണ്ണാർകണ്ടി - ചെക്കോറ്റ - മണലോടി പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷക സംഘവും കെട്ടിപടുക്കുന്നതിൽ ത്വാഗോജ്ജ്വലമായ പങ്കുവഹിക്കുകയും ദീർഘകാലം സിപിഐ എം അവിഭക്ത വണ്ണാർകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരുവാംങ്കണ്ടി കുമാരൻ്റെ ഒന്നാം ചരമവാർഷിക ദിനാചരണം തുടങ്ങി.

## Article Content

**വളയം : ** വണ്ണാർകണ്ടി - ചെക്കോറ്റ - മണലോടി പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷക സംഘവും കെട്ടിപടുക്കുന്നതിൽ ത്വാഗോജ്ജ്വലമായ പങ്കുവഹിക്കുകയും ദീർഘകാലം സിപിഐ എം അവിഭക്ത വണ്ണാർകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരുവാംങ്കണ്ടി കുമാരൻ്റെ ഒന്നാം ചരമവാർഷിക ദിനാചരണം തുടങ്ങി.

വർഗീയ ശക്തികൾക്കെതിരെ ഇച്ഛാശക്തിയോടെ പോരാടിയ കമ്യൂണിസ്റ്റായിരുന്നു കുമാരൻ 1997 മാർച്ച് 27ന് വളയത്തുവച്ച് ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ് ഏറെക്കാലം ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു.

തുടർന്ന് പ്രകടനമായെത്തിയ സി പി ഐ എം പ്രവർത്തകർ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ യോഗത്തിൽ ടി. കണാരൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം.ദിവാകരൻ, കെ.എൻ ദാമു, കെ.വിനോദൻ, പി.പി അനിൽ, എം.പി വാസു, മണിയാല അശോകൻ എന്നിവർ സംസാരിച്ചു.കെ.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

ബ്രാഞ്ച് സെക്രട്ടറി എം.സി അശോകൻ, ഇ.കെ കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. വൈകിട്ട് അനുസ്മരണ സമ്മേളനം സി പി ഐ എം ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്യും. അനൂപ് കക്കൊടി കെ.പി പ്രദീഷ് ,എം.ദിവാകരൻ എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34030/communist-fighter-karuvankandi-kumaran-started-commemoration)