---
title: "സ്നേഹപ്രവാഹം; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് വനിതകൾ!"
english_title: "Inauguration of Shihab Thangal Dialysis Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340450/inauguration-of-shihab-thangal-dialysis-center"
published_at: "2026-02-06T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69858bfa9d7ce_nadapuram1.jpg"
keywords: []
---

# സ്നേഹപ്രവാഹം; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് വനിതകൾ!

> **Lead Summary:** **നാദാപുരം:[ ** പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സ്ത്രീ വിരുന്ന്' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാദാപുരം നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ പ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വനിതകളാണ് കേന്ദ്രം സന്ദർശിക്കാൻ ഒഴുകിയെത്തിയത്.

## Article Content

**നാദാപുരം:[ ** പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സ്ത്രീ വിരുന്ന്' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാദാപുരം നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ പ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വനിതകളാണ് കേന്ദ്രം സന്ദർശിക്കാൻ ഒഴുകിയെത്തിയത്.

രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന പരിപാടിയിൽ ഡയാലിസിസ് സെന്ററും പരിസരവും സന്ദർശകരെക്കൊണ്ട് നിറഞ്ഞു. സന്ദർശകർക്കായി ചായ സൽക്കാരത്തിന് പുറമെ ഗായകൻ ഗഫൂർ കുറ്റ്യാടിയും മകൻ ഫർഹാനും അവതരിപ്പിച്ച ഇശൽ വിരുന്നും എക്സിബിഷനും ഒരുക്കിയിരുന്നു.

സമാപന ചടങ്ങിൽ മുൻ എം.പി രമ്യാ ഹരിദാസ് അതിഥിയായി എത്തി സംസാരിച്ചു. ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി സന്ദർശകർ തങ്ങളാലാകുന്ന സാമ്പത്തിക സഹായങ്ങൾ നൽകിയാണ് മടങ്ങിയത്.

നാദാപുരം സഹകരണ അർബൻ ബാങ്ക് ജീവനക്കാരുടെ വിഹിതവും ചടങ്ങിൽ കൈമാറി. മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളും വനിതാ ലീഗ് നേതാക്കളും ചടങ്ങിന് നേതൃത്വം നൽകി. കഴിഞ്ഞ ഏഴ് വർഷമായി പാറക്കടവ് കേന്ദ്രീകരിച്ച് കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയാവുകയാണ് ഈ സ്ഥാപനം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340450/inauguration-of-shihab-thangal-dialysis-center)