---
title: "വികസന മുന്നേറ്റ ജാഥ; നാദാപുരത്തും കല്ലാച്ചിയിലും നാളെ ഗതാഗത നിയന്ത്രണം"
english_title: "Development march; Traffic restrictions in Nadapuram and Kallachi tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340604/development-march-traffic-restrictions-in-nadapuram-and-kallachi-tomorrow"
published_at: "2026-02-06T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986120069616_14.jpg"
keywords: []
---

# വികസന മുന്നേറ്റ ജാഥ; നാദാപുരത്തും കല്ലാച്ചിയിലും നാളെ ഗതാഗത നിയന്ത്രണം

> **Lead Summary:** **നാദാപുരം :[nadapuram.truevisionnews.com]** എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ സ്വീകരണവുമായി ബന്ധപ്പെടുത്തി കല്ലാച്ചിയിൽ നാദാപുരം പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

## Article Content

**നാദാപുരം :[nadapuram.truevisionnews.com]** എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ സ്വീകരണവുമായി ബന്ധപ്പെടുത്തി കല്ലാച്ചിയിൽ നാദാപുരം പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ശനി പകൽ രണ്ടു മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഗതാഗത നിയന്ത്രണം. കുറ്റ്യാടി ഭാഗത്തേക്ക് ആവോലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ജംഗ് ഷനിൽ നിന്നും മുന്നോട്ട് പോയി 2 വിംസ് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് മലബാർ ഹോട്ടലിൻറ മുന്നിലൂടെ ബൈപ്പാസിൽ പ്രവേശിച്ച് പോവേണ്ടതാണ് കുറ്റ്യാടി ഭാഗത്തേക്ക്.

വിഷ്ണുമംഗലം, വാണിമേൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മലബാർ ഹോട്ടലിൻെറ ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ബൈപ്പാസിൽ പ്രവേശിച്ച് കുറ്റ്യാടി ഭാഗത്തേക്ക് പോവേണ്ടതാണ് .

വടകര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പുറമേരി. കുനിങ്ങാട് ചേലക്കാട് വഴി കുറ്റ്യാടി ഭാഗത്തേക്ക് പോകേണ്ടതാണ്. ബസ്സുകൾ നാദാപുരത്തെത്തി ആളുകളെ കയറ്റിയശേഷം പുളിക്കൂൽ. കുമ്മങ്കോട് - ചേലക്കാട് റോഡ് വഴി കുറ്റ്യാടി പോവേണ്ടതാണ്.

വടകര ഭാഗത്തേക്ക് കുറ്റ്യാടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചേലക്കാട്-കുമ്മങ്കോട് -കനിങ്ങാട് വഴി വടകര ഭാഗത്തേക്ക് പോവേണ്ടതാണ്. വിഷ്ണുമംഗലം,വാണിമേൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ സാധാരണപോലെ പോവേണ്ടതാണ്. ബസ്സുകൾ ചേലക്കാട്-കമ്മങ്കോട്-അഹമ്മദ് മുക്കിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ശാദുലി റോഡ് വഴി നാദാപുരത്ത് പ്രവേശിച്ച് ആളുകളെ കയറ്റിയശേഷം വടകര ഭാഗത്തേക്ക് പോവേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340604/development-march-traffic-restrictions-in-nadapuram-and-kallachi-tomorrow)