---
title: "സ്മാർട്ട് ദർശനം; പാറയിൽ ക്ഷേത്രത്തിൽ ഇനി ഇ- കാണിക്ക അർപ്പിക്കാം, ക്യൂ ആർ കോഡുമായി കേരള ഗ്രാമീണ ബാങ്ക് "
english_title: "Kerala Grameen Bank with QR code at Parayil temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340657/kerala-grameen-bank-with-qr-code-at-parayil-temple"
published_at: "2026-02-07T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986c8788d59f_nadapuram1.jpg"
keywords: []
---

# സ്മാർട്ട് ദർശനം; പാറയിൽ ക്ഷേത്രത്തിൽ ഇനി ഇ- കാണിക്ക അർപ്പിക്കാം, ക്യൂ ആർ കോഡുമായി കേരള ഗ്രാമീണ ബാങ്ക് 

> **Lead Summary:** **നാദാപുരം: [** ക്യൂ ആർ കോഡ് സ്കാൻ ചെയ്തു പാറയിൽ ക്ഷേത്രത്തിൽ ഇനി കാണിക്ക അർപ്പിക്കാം. മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ ഭക്തർക്ക് ഈ കാണിക്കാർപ്പിക്കാൻ സൗകര്യം ഒരുക്കി കുറ്റിപ്രം പാറയിൽ ശ്രീ പരദേവത ശിവക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ.

## Article Content

**നാദാപുരം: [** ക്യൂ ആർ കോഡ് സ്കാൻ ചെയ്തു പാറയിൽ ക്ഷേത്രത്തിൽ ഇനി കാണിക്ക അർപ്പിക്കാം. മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ ഭക്തർക്ക് ഈ കാണിക്കാർപ്പിക്കാൻ സൗകര്യം ഒരുക്കി കുറ്റിപ്രം പാറയിൽ ശ്രീ പരദേവത ശിവക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ.

യുപിഐ സംവിധാനം ഗ്രാമങ്ങളിൽ പോലും വ്യാപകമായതോടെ ആളുകൾ നാണയങ്ങളും കറൻസികളും കയ്യിൽ സൂക്ഷിക്കുന്നത് നന്നേ കുറഞ്ഞു. ഇത്തരം ഒരു സാഹചര്യത്തിലാണ് ക്ഷേത്രം ഭാരവാഹികൾ കേരള ഗ്രാമീണ ബാങ്ക് കല്ലാച്ചി ശാഖയുമായി സഹകരിച്ച് ഇ- കാണിക്ക സൗകര്യം ഒരുക്കിയത്.

ഡിജിറ്റൽ ട്രാൻസാക്ഷൻ്റെ കാലഘട്ടത്തിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഈ സൗകര്യം ഏറെ സഹായകരമാവുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ക്യു ആർ കോഡ് സ്റ്റാൻഡ് സമർപ്പിച്ചു.

ബാങ്ക് മാനേജർ രജിഷ, ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് ഇ കെ രാജഗോപാൽ , സെക്രട്ടറി പി കെ ബിജു , കമ്മിറ്റി ഭാരവാഹികൾ , ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340657/kerala-grameen-bank-with-qr-code-at-parayil-temple)