---
title: "ചുരത്തിൽ അപകടം; കുറ്റ്യാടി ചുരം റോഡിൽ കാർ മറിഞ്ഞ് നാദാപുരം സ്വദേശികൾക്ക് പരിക്ക്"
english_title: "Three people from Nadapuram were injured."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340677/three-people-from-nadapuram-were-injured"
published_at: "2026-02-07T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986d62af11ec_NADAPURAM2.jpg"
keywords: []
---

# ചുരത്തിൽ അപകടം; കുറ്റ്യാടി ചുരം റോഡിൽ കാർ മറിഞ്ഞ് നാദാപുരം സ്വദേശികൾക്ക് പരിക്ക്

> **Lead Summary:** **നാദാപുരം:[ ** കുറ്റ്യാടി ചുരം റോഡിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് പരിക്ക്. നാദാപുരം സ്വദേശികളായ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.45 നാണ് അപകടം.

## Article Content

**നാദാപുരം:[ ** കുറ്റ്യാടി ചുരം റോഡിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് പരിക്ക്. നാദാപുരം സ്വദേശികളായ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.45 നാണ് അപകടം.

മുളവട്ടത്ത് പരപ്പുപാലത്തിന് സമീപം ചുരം ഇറങ്ങിവന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു . പരിക്കേറ്റവരെ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് കുറ്റ്യാടി ചുരം റോഡിൽ അല്പസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടു.

നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340677/three-people-from-nadapuram-were-injured)