---
title: "സ്ത്രീവിരുന്ന്; ഒമ്പതുകണ്ടം ജുമ മസ്ജിദ് പുനർനിർമാണം പൂർത്തിയായി; ഉദ്ഘാടനം നാളെ"
english_title: "Inauguration of the Ithakakandham Juma Masjid"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340706/inauguration-of-the-ithakakandham-juma-masjid"
published_at: "2026-02-07T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986ee5676875_nadapuram8.jpg"
keywords: []
---

# സ്ത്രീവിരുന്ന്; ഒമ്പതുകണ്ടം ജുമ മസ്ജിദ് പുനർനിർമാണം പൂർത്തിയായി; ഉദ്ഘാടനം നാളെ

> **Lead Summary:** **നാദാപുരം: [ **നാദാപുരത്ത് പുനർനിർമിച്ച ഒമ്പതുകണ്ടം ജുമ മസ്ജിദിന്റെ ഉദ്ഘാടനം നാളെ നടക്കും. അസർ നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനകർമ്മം നിർവഹിക്കുന്നത്.

## Article Content

**നാദാപുരം: [ **നാദാപുരത്ത് പുനർനിർമിച്ച ഒമ്പതുകണ്ടം ജുമ മസ്ജിദിന്റെ ഉദ്ഘാടനം നാളെ നടക്കും. അസർ നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനകർമ്മം നിർവഹിക്കുന്നത്.

ചടങ്ങിൽ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ രാമന്തളി മുഖ്യാതിഥിയായും, പ്രമുഖ പണ്ഡിതൻ കെ.കെ. കുഞ്ഞാലി മുസ്ലിയാർ പ്രഭാഷകനായും പങ്കെടുക്കും. ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് രാവിലെ 10 മണിക്ക് സ്ത്രീകൾക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

'സ്ത്രീവിരുന്ന്' എന്ന് പേരിട്ടിരിക്കുന്ന ഈ സംഗമം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്യും. തുടർന്ന് ജുവൈരിയ ടീച്ചർ മുഖ്യപ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340706/inauguration-of-the-ithakakandham-juma-masjid)