---
title: "കുരുന്നുമേള; നാദാപുരം പഞ്ചായത്ത് അംഗനവാടി കലോത്സവം വർണ്ണാഭമായി ആഘോഷിച്ചു "
english_title: "Nadapuram Panchayat Anganwadi Kalolsavam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340747/nadapuram-panchayat-anganwadi-kalolsavam"
published_at: "2026-02-07T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69870b629abac_nadapuram9.jpg"
keywords: []
---

# കുരുന്നുമേള; നാദാപുരം പഞ്ചായത്ത് അംഗനവാടി കലോത്സവം വർണ്ണാഭമായി ആഘോഷിച്ചു 

> **Lead Summary:** നാദാപുരം: **[** നൂറുകണക്കിന് അംഗനവാടി കുട്ടികൾ കലാവിരുന്ന് ഒരുക്കിക്കൊണ്ട് നാദാപുരം ഗ്രാമപഞ്ചായത്ത് അംഗനവാടി കലോത്സവം നടന്നു. നാദാപുരം ഗ്രാമപഞ്ചായത്തിലെ 37 സെന്ററുകളിൽ നിന്നായി നൂറുകണക്കിന് കുട്ടികളാണ് കലോത്സവ പരിപാടിയിൽ അണിനിരന്നത്.

## Article Content

നാദാപുരം: **[** നൂറുകണക്കിന് അംഗനവാടി കുട്ടികൾ കലാവിരുന്ന് ഒരുക്കിക്കൊണ്ട് നാദാപുരം ഗ്രാമപഞ്ചായത്ത് അംഗനവാടി കലോത്സവം നടന്നു. നാദാപുരം ഗ്രാമപഞ്ചായത്തിലെ 37 സെന്ററുകളിൽ നിന്നായി നൂറുകണക്കിന് കുട്ടികളാണ് കലോത്സവ പരിപാടിയിൽ അണിനിരന്നത്.

കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വ. കെ എം രഘുനാഥ് അധ്യക്ഷത വഹിച്ചു. ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം ദേവദർശ് മുഖ്യ അതിഥിയായി പങ്കെടുത്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി അബ്ദുൽ ജലീൽ, പി.വി ജയലക്ഷ്മി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഖില മര്യാട്ട്, പി മുരളീധരൻ, കെ. ടി.കെ ചന്ദ്രൻ, നദീർ മാസ്റ്റർ, ആർ. നാരായണൻ മാസ്റ്റർ, ടി രവീന്ദ്രൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് ബോർഡ് മെമ്പർമാർ, ഐ ഐ സി ഡി എസ് സൂപ്പർവൈസർ നിഷ സി ഡി എസ് സൂപ്പർവൈസർ നിഷ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340747/nadapuram-panchayat-anganwadi-kalolsavam)