---
title: "ജനകീയ മുന്നേറ്റം; വികസന മുന്നേറ്റ ജാഥക്ക് നാദാപുരത്ത് ഉജ്വല സ്വീകരണം"
english_title: "A warm welcome to the development march in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340805/a-warm-welcome-to-the-development-march-in-nadapuram"
published_at: "2026-02-07T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698765b90abd2_18.jpg"
keywords: []
---

# ജനകീയ മുന്നേറ്റം; വികസന മുന്നേറ്റ ജാഥക്ക് നാദാപുരത്ത് ഉജ്വല സ്വീകരണം

> **Lead Summary:** **നാദാപുരം :**സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് നാദാപുരം മണ്ഡലത്തിൽ ഉജ്വല സ്വീകരണം നൽകി.

## Article Content

**നാദാപുരം :**സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് നാദാപുരം മണ്ഡലത്തിൽ ഉജ്വല സ്വീകരണം നൽകി.

കല്ലാച്ചി വളയം റോഡിൽ നിന്നും തുറന്ന വാഹനത്തിൽ ബാന്റ് വാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും കരകാട്ടത്തിന്റെയും അകമ്പടിയോടെ സമ്മേളനവേദിയായ മാരാം വീട്ടിൽ ഗ്രൗണ്ടിലേക്ക് ആയിര കണക്കിന് എൽ.ഡി.എഫ് പ്രവർത്തകരുടെ അകമ്പടിയോടെ ജാഥയെ ആനയിച്ചു.

ശനിയാഴ്ച വൈകിട്ട് മൂന്നിന് തന്നെ കല്ലാച്ചി സംസ്ഥാന പാതയ്ക്ക് സമീപത്തെ മരാംവീട്ടിൽ ഗ്രൗണ്ടിൽ പതിനായിരങ്ങൾ തടിച്ചു കൂടിയിരുന്നു.

നാദാപുരം മണ്ഡലത്തിൽ 10 വർഷം കൊണ്ട് 2,435 കോടി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായായും ബജറ്റിൽ 10.11കോടി വിവിധ വികസന പദ്ധതികൾ നടപ്പിലാക്കാൻ വകയിരുത്തിയകാര്യങ്ങളും അധ്യക്ഷ ഭാഷണത്തിൽ ഇ.കെ വിജയൻ എം.എൽ.എ സൂചിപ്പിച്ചു.

2.30 ന് തന്നെ വേദിയിൽ ഗാനമേള അരങ്ങേറിയിരുന്നു.സംഘാടക സമിതി ചെയർമാൻ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മാത്യു കുന്നപ്പള്ളി, കാസിം ഇരിക്കൂ എന്നിവർ സംസാരിച്ചു.

കൺവീനർ എ മോഹൻദാസ് സ്വാഗതമാശംസിച്ചു. മണ്ഡലം എൽഡിഎഫ് നേതാക്കളായ പി പി ചാത്തു,ശ്രീജിത്ത് മുടപ്പിലായി,വത്സരാജ് മണലാട്ട്, കരിമ്പിൽ ദിവാകരൻ,കൂടത്താംകണ്ടി സുരേഷ്, വി പി കുഞ്ഞികൃഷ്ണൻ , ബോബി മൂക്കൻ തോട്ടം,ബിജു കായക്കൊടി , വി.എ അമ്മദ് ഹാജി, കരിമ്പിൽ വസന്ത , അഡ്വ.കെ.പി ബിനിഷ,പ്രേംരാജ് കായക്കൊടി എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

സിപിഐ സംസ്ഥാന സെക്രട്ടറി സത്യൻ മൊകേരി, സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ

കെ കെ ലതിക, വി വസീഫ്, സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്, ആർജെഡി ജില്ലാ സെക്രട്ടറി ജെ എൻ പ്രേം ഭാസിൻ, ഭാസ്കരൻ കൊഴുക്കല്ലൂർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340805/a-warm-welcome-to-the-development-march-in-nadapuram)