---
title: "എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം  നിർവ്വഹിച്ചു"
english_title: "District level inauguration of LSS and USS model exams was held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340807/district-level-inauguration-of-lss-and-uss-model-exams-was-held"
published_at: "2026-02-07T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69876a4178584_19.jpg"
keywords: []
---

# എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം  നിർവ്വഹിച്ചു

> **Lead Summary:** **നാദാപുരം:**കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നാദാപുരം ഗവൺമെന്റ് യു.പി സ്കൂളിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ബുക്ക്‌ലെറ്റ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**നാദാപുരം:**കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നാദാപുരം ഗവൺമെന്റ് യു.പി സ്കൂളിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ബുക്ക്‌ലെറ്റ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

ജില്ലാ പ്രസിഡന്റ് മണ്ടോടി ബഷീർ മാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.കെ. അബ്ദുൽ കരീം, ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ബാസ് കണേക്കൽ, ഗവ. യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ഗഫൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. എടത്തിൽ നിസാർ, നസീർ ആ നേരി, മുഹമ്മദലി മാസ്റ്റർ, അഷ്ക്കർ മാസ്റ്റർ കക്കംവള്ളി, ജുബൈർ മാസ്റ്റർ, തസ്നീമ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിൽ മാത്രം അമ്പതോളം സെന്ററുകളിലായി കാൽ ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340807/district-level-inauguration-of-lss-and-uss-model-exams-was-held)