---
title: "കുഞ്ഞു മനസ്സും; ഐറയുടെ സമ്പാദ്യവും ഒരു കോടി ഫണ്ടിലേക്ക്"
english_title: "IRA savings also go to a fund of Rs. 1 crore"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340915/ira-savings-also-go-to-a-fund-of-rs-1-crore"
published_at: "2026-02-08T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988a06294f1f_17.jpg"
keywords: []
---

# കുഞ്ഞു മനസ്സും; ഐറയുടെ സമ്പാദ്യവും ഒരു കോടി ഫണ്ടിലേക്ക്

> **Lead Summary:** **വാണിമേൽ:** ഒരു നാടിൻ്റെ കാരുണ്യ കൂട്ടായ്മയ്ക്ക് കുഞ്ഞു മനസ്സിൻ്റെ പിന്തുണയും. ഏഴു വയസ്സുകാരി ഐറ മോളുടെ സമ്പാദ്യം ബ്രദേഴ്സ് തണൽ ഡയാലിസിസ് സെൻ്ററിൻ്റെ ഒരു കോടി സമാഹരണത്തിന്.

## Article Content

**വാണിമേൽ:** ഒരു നാടിൻ്റെ കാരുണ്യ കൂട്ടായ്മയ്ക്ക് കുഞ്ഞു മനസ്സിൻ്റെ പിന്തുണയും. ഏഴു വയസ്സുകാരി ഐറ മോളുടെ സമ്പാദ്യം ബ്രദേഴ്സ് തണൽ ഡയാലിസിസ് സെൻ്ററിൻ്റെ ഒരു കോടി സമാഹരണത്തിന്.

വാണിമേലിലെ ഡോക്ടർ സി.വി നജ്ലയുടെയും മുതുവടത്തൂരിലെ നൗഫലിൻ്റെയും മകൾ ഐറാ മെഹറിൻ നൗഫലാണ് തൻ്റെ സമ്പാദ്യ കുടുക്ക ബ്രദേഴ്സ് ഭാരവാഹികളെ ഏൽപ്പിച്ചത്.

ബ്രദേഴ്സ് തണൽ ഡയാലിസിസ് സെൻ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ചായസൽക്കാരത്തിൻ്റെ അറിയിപ്പ് വീട്ടിൽ ലഭിച്ചതോടെയാണ് തൻ്റെ സമ്പാദ്യം കൂടി നൽകണമെന്ന് ഐറ രക്ഷിതാക്കളോടാവശ്യപ്പെട്ടത്.

തുടർന്ന് ബ്രദേഴ്സ് ഭാരവാഹികൾ വീട്ടിലെത്തി സമ്പാദ്യം ഏറ്റുവാങ്ങുകയായിരുന്നു. ശിഫ - ബ്രദേഴ്സ് പാലിയേറ്റീവ് ചെയർമാൻ പി പി കുഞ്ഞമ്മദ് മാസ്റ്റർ ഏറ്റുവാങ്ങി. ബ്രദേഴ്സ് ട്രസ്റ്റ് സെക്രട്ടറി കെ. എം. കുഞ്ഞബ്ദുല്ല സന്നിഹിതനായിരുന്നു. ഹൈടെക് പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഐറ മെഹറിൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340915/ira-savings-also-go-to-a-fund-of-rs-1-crore)