---
title: "വാരക്കണ്ടത്തിൽ കുമാരൻ  അനുസ്മരണം"
english_title: "Kumaran remembered in Varakandam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340921/kumaran-remembered-in-varakandam"
published_at: "2026-02-08T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988ae8ab19ea_21.jpg"
keywords: []
---

# വാരക്കണ്ടത്തിൽ കുമാരൻ  അനുസ്മരണം

> **Lead Summary:** **ഇരിങ്ങണ്ണൂർ: **കച്ചേരിയിലെ വാരക്കണ്ടത്തിൽ കുമാരൻ്റെ രണ്ടാം ചരമവാർഷിക ദിനം സി പി ഐ യുടെ നേതൃത്വത്തിൽ കച്ചേരിയിൽ സമുചിതമായി ആചരിച്ചു. പ്രഭാത ഭേരി, പതാക ഉയർത്തൽ,സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയ്ക്കും ശേഷം നടന്ന അനുസ്മരണ സമ്മേളനം സി പി ഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: **കച്ചേരിയിലെ വാരക്കണ്ടത്തിൽ കുമാരൻ്റെ രണ്ടാം ചരമവാർഷിക ദിനം സി പി ഐ യുടെ നേതൃത്വത്തിൽ കച്ചേരിയിൽ സമുചിതമായി ആചരിച്ചു. പ്രഭാത ഭേരി, പതാക ഉയർത്തൽ,സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയ്ക്കും ശേഷം നടന്ന അനുസ്മരണ സമ്മേളനം സി പി ഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു.

തൻ്റെ 18 വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പർഷിപ്പിലേക്ക് വന്ന കുമാരൻ, എടച്ചേരി പഞ്ചായത്തിൽ കമുണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച നേതാവാണ്. കിസാൻ സഭയുടെ മണ്ഡലം നേതാവായും കച്ചേരി തുരുത്തി പ്രദേശത്ത് സി പി ഐ .യുടെ മുന്നണി പോരാളിയുമായിരുന്നു.

അനുസ്മരണ സമ്മേളനത്തിൽ ഇ.രാജൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ സി കെ ബാലൻ, സന്തോഷ് കക്കാട്ട്, പി.ടി വൽസൻ, വി കെ ഉഷ പ്രസംഗിച്ചു. പുളിക്കൽ കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി. പി രമേശൻ സ്വാഗതവുംഎ.കെ രഘുനാഥ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340921/kumaran-remembered-in-varakandam)