---
title: "അളക്കാനാവാത്ത ആത്മസമർപ്പണത്തിൻ്റെ പ്രതീകമായിരുന്നു കെ.കെ കുമാരൻ  - സിപിഐ എം ഏരിയാ സെക്രട്ടറി  പി.പി ചാത്തു "
english_title: "KK Kumaran was a symbol of immeasurable devotion - CPI (M) Area Secretary PP Chathu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34093/kk-kumaran-was-a-symbol-of-immeasurable-devotion-cpi-m-area-secretary-pp-chathu"
published_at: "2022-03-26T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623f19440fdfe_kumaran      .jpg"
keywords: []
---

# അളക്കാനാവാത്ത ആത്മസമർപ്പണത്തിൻ്റെ പ്രതീകമായിരുന്നു കെ.കെ കുമാരൻ  - സിപിഐ എം ഏരിയാ സെക്രട്ടറി  പി.പി ചാത്തു 

> **Lead Summary:** **വളയം : **പാവങ്ങളുടെ പ്രസ്ഥാനത്തിനെ പോറലേൽപ്പിക്കാൻ അനുവദിക്കാത്ത കമ്മ്യൂണിസ്റ്റ് ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നു കരുവാംങ്കണ്ടി കുമാരനെന്ന് സി പി ഐ എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു പറഞ്ഞു. അളക്കാൻ കഴിയാത്ത ആത്മാർത്ഥതയും അസാമാന്യ ധീരതയും കമ്യൂണിസ്റ്റ് സ്ധൈര്യവും കൈമുതലായ വ്യക്തിയായിരുന്നു കുമാരനെന്നും പി.പി ചാത്തു പറഞ്ഞു.

## Article Content

**വളയം : **പാവങ്ങളുടെ പ്രസ്ഥാനത്തിനെ പോറലേൽപ്പിക്കാൻ അനുവദിക്കാത്ത കമ്മ്യൂണിസ്റ്റ് ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നു കരുവാംങ്കണ്ടി കുമാരനെന്ന് സി പി ഐ എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു പറഞ്ഞു. അളക്കാൻ കഴിയാത്ത ആത്മാർത്ഥതയും അസാമാന്യ ധീരതയും കമ്യൂണിസ്റ്റ് സ്ധൈര്യവും കൈമുതലായ വ്യക്തിയായിരുന്നു കുമാരനെന്നും പി.പി ചാത്തു പറഞ്ഞു.

വണ്ണാർകണ്ടി - ചെക്കോറ്റ - മണലോടി പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷക സംഘവും കെട്ടിപടുക്കുന്നതിൽ ത്വാഗോജ്ജ്വലമായ പങ്കുവഹിക്കുകയും ദീർഘകാലം സിപിഐ എം അവിഭക്ത വണ്ണാർകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. കരുവാംങ്കണ്ടി കുമാരൻ്റെ ഒന്നാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദിനാചരണകമ്മറ്റി ചെയർമാൻ ടി. കണാരൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം ദിവാകരൻ, മുഹമ്മദ് മടവൂർ, കെ.പി പ്രദീഷ്  ഒ ടി അബ്ദുള്ള, കെ.വിനോദൻ, ഇ.കെ കണ്ണൻ എന്നിവർ സംസാരിച്ചു. കെ.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.   വർഗീയ ശക്തികൾക്കെതിരെ ഇച്ഛാശക്തിയോടെ പോരാടിയ കമ്യൂണിസ്റ്റായിരുന്ന കുമാരൻ 1997 മാർച്ച് 27ന് വളയത്തുവച്ച് ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ് ഏറെക്കാലം ചികിത്സയിലായിരുന്നു.

ശനിയാഴ്ച്ച മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. തുടർന്ന് പ്രകടനമായെത്തിയ സി പി ഐ എം പ്രവർത്തകർ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ യോഗത്തിൽ ടി. കണാരൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം.ദിവാകരൻ, കെ.എൻ ദാമു, കെ.വിനോദൻ, പി.പി അനിൽ, എം.പി വാസു, മണിയാല അശോകൻ എന്നിവർ സംസാരിച്ചു.കെ.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി എം.സി അശോകൻ, ഇ.കെ കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34093/kk-kumaran-was-a-symbol-of-immeasurable-devotion-cpi-m-area-secretary-pp-chathu)