---
title: "'ലാസ്റ്റ് ബസ്'; പ്രൊഫസർ എ അസ്സൻ കുട്ടിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു"
english_title: "Last Bus Professor A. Assan releases children's poetry collection"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341101/last-bus-professor-a-assan-releases-childrens-poetry-collection"
published_at: "2026-02-09T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989dc84ec11c_last_bus.jpg"
keywords: []
---

# 'ലാസ്റ്റ് ബസ്'; പ്രൊഫസർ എ അസ്സൻ കുട്ടിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

> **Lead Summary:** > **നാദാപുരം : [** പ്രൊഫസർ എ അസ്സൻ കുട്ടിയുടെ കവിതാ സമാഹാരം 'ലാസ്റ്റ് ബസ്" നാദാപുരം മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയിൽ കവി വീരാൻ കുട്ടി പ്രകാശിപ്പിച്ചു. കവി വി സി ഇക്ബാൽ പുസ്തകം ഏറ്റുവാങ്ങി.പഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാംകുനി അധ്യക്ഷയായി.

## Article Content

> **നാദാപുരം : [** പ്രൊഫസർ എ അസ്സൻ കുട്ടിയുടെ കവിതാ സമാഹാരം 'ലാസ്റ്റ് ബസ്" നാദാപുരം മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയിൽ കവി വീരാൻ കുട്ടി പ്രകാശിപ്പിച്ചു. കവി വി സി ഇക്ബാൽ പുസ്തകം ഏറ്റുവാങ്ങി.പഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാംകുനി അധ്യക്ഷയായി.

ഹമീദ് വാണിമേൽ പുസ്തക പരിചയം നടത്തി. എംഇഎസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ അമ്മത്, പഞ്ചായത്തംഗം സി വി ഇബ്രാഹിം, പ്രൊഫ. എൻ രാജൻ, കെ പി കുമാരൻ, കോടി കണ്ടി, പ്രൊഫ അസ്സൻകുട്ടി എന്നിവർ സംസാരിച്ചു. എഴുത്തുകാരി കെ എം അശ്വതി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341101/last-bus-professor-a-assan-releases-childrens-poetry-collection)