---
title: "നാല്കോടി രൂപകൂടി; സംസ്ഥാന പാതയിൽ തൂണേരി ടൗൺ മുതൽ പെരിങ്ങത്തൂർ വരെ നവീകരിക്കും - ഇകെ വിജയൻ എംഎൽഎ"
english_title: "State highway from Thuneri Town to Peringathur will be upgraded  EK Vijayan MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341113/state-highway-from-thuneri-town-to-peringathur-will-be-upgraded-ek-vijayan-mla"
published_at: "2026-02-09T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989f61138bbf_ek_vijayan_mla.jpg"
keywords: []
---

# നാല്കോടി രൂപകൂടി; സംസ്ഥാന പാതയിൽ തൂണേരി ടൗൺ മുതൽ പെരിങ്ങത്തൂർ വരെ നവീകരിക്കും - ഇകെ വിജയൻ എംഎൽഎ

> **Lead Summary:** **നാദാപുരം: [**[)] സംസ്ഥാന സർക്കാർ നാല്കോടി രൂപകൂടി അനുവദിച്ചു. സംസ്ഥാന പാതയിൽ തൂണേരി ടൗൺ മുതൽ പെരിങ്ങത്തൂർ വരെ നവീകരിക്കുമെന്നും ഇകെ വിജയൻ എംഎൽഎ അറിയിച്ചു. കോഴിക്കോട് - കുറ്റ്യാടി - പെരിങ്ങത്തുർ - കൂത്ത്പറമ്പ് സംസ്ഥാന പാത 38 തൂണേരി ടൗൺ മുതൽ പെരിങ്ങത്തൂർ വരെ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നാല് കോടി രൂപ അനുവദിച്ചതായും ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.

## Article Content

**നാദാപുരം: [**[)] സംസ്ഥാന സർക്കാർ നാല്കോടി രൂപകൂടി അനുവദിച്ചു. സംസ്ഥാന പാതയിൽ തൂണേരി ടൗൺ മുതൽ പെരിങ്ങത്തൂർ വരെ നവീകരിക്കുമെന്നും ഇകെ വിജയൻ എംഎൽഎ അറിയിച്ചു. കോഴിക്കോട് - കുറ്റ്യാടി - പെരിങ്ങത്തുർ - കൂത്ത്പറമ്പ് സംസ്ഥാന പാത 38 തൂണേരി ടൗൺ മുതൽ പെരിങ്ങത്തൂർ വരെ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നാല് കോടി രൂപ അനുവദിച്ചതായും ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.

നേരത്തെ കക്കട്ടിൽ മുതൽ നാദാപുരം വരെയുള്ള റീച്ചിന് എട്ട് കോടി അനുവദിച്ച് യു.എൽ.സി.എസ്സും. നാദാപുരം മുതൽ തൂണേരി വരെയുള്ള റീച്ച് 4.5 കോടിയുടെ പ്രവൃത്തി കണ്ണുരുള്ള കരാറുകാരനും ഏറ്റെടുത്തിട്ടുണ്ട്. ഇ.കെ.വിജയൻ എം.എൽ.എ. മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. പ്രവൃത്തികൾ ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്നും എം.എൽ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341113/state-highway-from-thuneri-town-to-peringathur-will-be-upgraded-ek-vijayan-mla)