---
title: "സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭകളെ ആദരിച്ചു"
english_title: "State School Arts Festival Talents Honored"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341286/state-school-arts-festival-talents-honored"
published_at: "2026-02-10T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b620cbc1b9_17.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭകളെ ആദരിച്ചു

> **Lead Summary:** **നാദാപുരം: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ നാദാപുരം മേഖലയിലെ പ്രതിഭകളെ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഉപ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

## Article Content

**നാദാപുരം: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ നാദാപുരം മേഖലയിലെ പ്രതിഭകളെ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഉപ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി മുഖ്യാതിഥിയായി. ഉപ കേന്ദ്രം ചെയർമാൻ വി സി ഇക്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി എച്ച് മോഹനൻ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോഡിനേറ്റർ

എം കെ അഷ്റഫ് പ്രതിഭകളെ പരിചയപ്പെടുത്തി.ഉപ കേന്ദ്രത്തിൽ ആരംഭിക്കുന്ന മ്യൂസിക് ക്ലബ്ബിന് സംഗീത ഉപകരണം വാങ്ങാനുള്ള തുക പ്രവാസി വ്യാപാരി ഹമീദ് ഡാവിട ഹുസൈൻ രണ്ടത്താണിക്ക് കൈമാറി.

മുഹമ്മദ് ബംഗളത്ത്, രജീന്ദ്രൻ കപ്പള്ളി, സുമയ്യ പാട്ടത്തിൽ,പി മുനീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. അനു പാട്യംസ്, എസ് കെ അഷ്റഫ്, ഇ സിദ്ദീഖ്, ടി വി മമ്മു, ഡോ. ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341286/state-school-arts-festival-talents-honored)