---
title: "ആയോട് മലയിൽ ചത്തനിലയിൽ കണ്ടെത്തിയ കാട്ടുപോത്തിനെ സംസ്കരിച്ചു"
english_title: "The buffalo was cremated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341346/the-buffalo-was-cremated"
published_at: "2026-02-11T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c1946ef077_NADAPURAM2.jpg"
keywords: []
---

# ആയോട് മലയിൽ ചത്തനിലയിൽ കണ്ടെത്തിയ കാട്ടുപോത്തിനെ സംസ്കരിച്ചു

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]]** വളയം പഞ്ചായത്തിലെ ആയോട് മലയിൽ ചത്തനിലയിൽ കണ്ടെത്തിയ കാട്ടുപോത്തിനെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു. റബർ തോട്ടത്തിൽ കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പോത്തിനെ വനം വകുപ്പും പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മറവുചെയ്തത്.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]]** വളയം പഞ്ചായത്തിലെ ആയോട് മലയിൽ ചത്തനിലയിൽ കണ്ടെത്തിയ കാട്ടുപോത്തിനെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു. റബർ തോട്ടത്തിൽ കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പോത്തിനെ വനം വകുപ്പും പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മറവുചെയ്തത്.

പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത, റേഞ്ച് ഓഫീസർ സത്യൻ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തിയിരുന്നു. വെറ്ററിനറി സർജൻ ദേവാനന്ദിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്.

കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് കാട്ടുപോത്ത് ശല്യം രൂക്ഷമായിരുന്നുവെന്നും, വ്രണം രൂപപ്പെട്ട നിലയിലായിരുന്നു പോത്തിനെ കണ്ടെത്തിയതെന്നും നാട്ടുകാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341346/the-buffalo-was-cremated)