---
title: "ഇന്ന് അർധരാത്രി മുതൽ രാജ്യം നിശ്ചലമാകും"
english_title: "Workers to go on strike from midnight today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341404/workers-to-go-on-strike-from-midnight-today"
published_at: "2026-02-11T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c47d9c9952_NADAPURAM4.jpg"
keywords: []
---

# ഇന്ന് അർധരാത്രി മുതൽ രാജ്യം നിശ്ചലമാകും

> **Lead Summary:** **നാദാപുരം: [[truevisionnews.com]]** രാജ്യത്തെ തൊഴിലാളികളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്തുന്ന ലേബർ കോഡുകൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ , ജനദ്രോഹ നയങ്ങൾക്കെതിരെയും , തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും സംയുക്ത ടേഡ് യൂനിയൻ നേതൃത്വത്തിൽ രാജ്യവ്യാപകമായി തൊഴിലാളികൾ പണിമുടക്കുന്നു.

## Article Content

**നാദാപുരം: [[truevisionnews.com]]** രാജ്യത്തെ തൊഴിലാളികളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്തുന്ന ലേബർ കോഡുകൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ , ജനദ്രോഹ നയങ്ങൾക്കെതിരെയും , തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും സംയുക്ത ടേഡ് യൂനിയൻ നേതൃത്വത്തിൽ രാജ്യവ്യാപകമായി തൊഴിലാളികൾ പണിമുടക്കുന്നു.

പണിമുടക്ക് പ്രചരണാർത്ഥം പ്രചരണ ജാഥകൾ, കൺവൻഷനുകൾ തെരുവ് പ്രകടനങ്ങൾ എന്നിവ നടന്നു. പണിമുടക് പ്രചരണാർഥം കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ സി.ഐ ടി യു നേതൃത്വത്തിൽ കല്ലാച്ചിയിൽ പോസ്റ്റർ പ്രചരണം നടത്തി.

ഏരിയ പ്രസിഡണ്ട് പി.കെ പ്രദീപൻ , സെക്രട്ടറി ടി.പി രഞ്ജിത്ത് . ട്രഷറർ വി. രാജിവ് , ടി.ബാബു, കെ.പി രാജീവൻ , ഒ.പി നിധീഷ് , ടി.പി സനൂപ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341404/workers-to-go-on-strike-from-midnight-today)