---
title: "ആർത്തവ ശുചിത്വം ഉറപ്പാക്കാൻ..;  വിദ്യാർത്ഥിനികൾക്ക് മെൻസ്‌ട്രുൽ കപ്പ്‌ വിതരണം ചെയ്തു "
english_title: "Menstrual cups distributed to female students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341474/menstrual-cups-distributed-to-female-students-NEW"
published_at: "2026-02-11T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c956119478_TROFFY.jpg"
keywords: []
---

# ആർത്തവ ശുചിത്വം ഉറപ്പാക്കാൻ..;  വിദ്യാർത്ഥിനികൾക്ക് മെൻസ്‌ട്രുൽ കപ്പ്‌ വിതരണം ചെയ്തു 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് മെൻസ്‌ട്രുൽ കപ്പ്‌ വിതരണം ചെയ്തു. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിലാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് മെൻസ്‌ട്രുൽ കപ്പ്‌ വിതരണം ചെയ്തത്.

## Article Content

**ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് മെൻസ്‌ട്രുൽ കപ്പ്‌ വിതരണം ചെയ്തു. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിലാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് മെൻസ്‌ട്രുൽ കപ്പ്‌ വിതരണം ചെയ്തത്.

എടച്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി ഗോപാലൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ എ ഡാനിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ സിന്ധു ജയരാജൻ,എച്ച് എം രമേശ്‌ ബാബു, ഹരിത മിഷൻ തൂണേരി ബ്ലോക്ക്‌ ആർ പി കെ കുഞ്ഞിരാമൻ,ടി കെ ശ്രുതി എന്നിവർ സംസാരിച്ചു. ഹരിത കേരളം മിഷൻ വടകര ബ്ലോക്ക്‌ ആർ പി ഷംന വിദ്യാർത്ഥികൾക്ക് മെൻസ്‌ട്രുൽ കപ്പ്‌ ഉപയോഗവുമായി ബന്ധപ്പെട്ട് ക്ലാസ്സ്‌ നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341474/menstrual-cups-distributed-to-female-students-NEW)