---
title: "കല്ലാച്ചിയിൽ ശ്രീനാരായണ ഗുരു മന്ദിരം വിശേഷാൽ പൊതുയോഗം ചേർന്നു"
english_title: "Sree Narayana Guru Mandir held a special public meeting in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341636/sree-narayana-guru-mandir-held-a-special-public-meeting-in-kallachi"
published_at: "2026-02-12T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698dfb7e1f182_20.jpg"
keywords: []
---

# കല്ലാച്ചിയിൽ ശ്രീനാരായണ ഗുരു മന്ദിരം വിശേഷാൽ പൊതുയോഗം ചേർന്നു

> **Lead Summary:** ** നാദാപുരം : **ശ്രീനാരായണീയർക്ക് അഭിമാനിക്കാൻ നാദാപുരത്തിൻ്റെ മണ്ണിൽ ഗുരു മന്ദിരം ഒരുങ്ങുന്നു. എസ് എൻ ഡി പി യോഗം കല്ലാച്ചി ശാഖാ ഗുരു മന്ദിരത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാൻ ശാഖാ വിശേഷാൽ പൊതുയോഗം തീരുമാനിച്ചു.

## Article Content

** നാദാപുരം : **ശ്രീനാരായണീയർക്ക് അഭിമാനിക്കാൻ നാദാപുരത്തിൻ്റെ മണ്ണിൽ ഗുരു മന്ദിരം ഒരുങ്ങുന്നു. എസ് എൻ ഡി പി യോഗം കല്ലാച്ചി ശാഖാ ഗുരു മന്ദിരത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാൻ ശാഖാ വിശേഷാൽ പൊതുയോഗം തീരുമാനിച്ചു.

ശാഖ സെക്രട്ടറി ഇ കുഞ്ഞിരാമനെ യോഗം പൊതുയോഗ പ്രതിനിധിയായും കാഞ്ചന കെ , വിജയ ലക്ഷ്മി കെ വി, നാരായണി വി പി , സുരേഷ് ഐ കെ , എം കെ രിജിൻ എന്നിവരെ യൂണിയൻ പൊതുയോഗ പ്രതിനിധികളായും തെരഞ്ഞെടുത്തു.

എസ് എൻ ഡി പി ഡയറക്ടർ ബോർഡ് അംഗം ബാബു പൂതംമ്പാറ പൊതുയോഗം ഉദ്ഘാടനം ചെയ്തു. എസ് എൻ ഡി പി ഡയറക്ടർ ബോർഡ് അംഗം റഷീദ് കക്കട്ടിൽ , യോഗം നേതാക്കളായ ചന്ദ്രൻ കല്ലാച്ചി, ഇ കുഞ്ഞിരാമൻ , തറക്കങ്കി ബാലൻ , സി വി നാണു, എം കേളപ്പൻ , വിജയ ലക്ഷ്മി കെ വി , വി പി നാരായണി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341636/sree-narayana-guru-mandir-held-a-special-public-meeting-in-kallachi)