---
title: "പണം സുരക്ഷിതം; വളയം ഹോസ്പിറ്റൽ റോഡിൽ നിന്നും പണം വീണുകിട്ടി"
english_title: "Money found lying on Valayam Hospital Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341716/money-found-lying-on-valayam-hospital-road"
published_at: "2026-02-13T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ec5ada5e93_NADAPURAM3.jpg"
keywords: []
---

# പണം സുരക്ഷിതം; വളയം ഹോസ്പിറ്റൽ റോഡിൽ നിന്നും പണം വീണുകിട്ടി

> **Lead Summary:** **വളയം: [[nadapuram.truevisionnews.com]]**[ ] വളയം ഹോസ്പിറ്റൽ റോഡിന് മുൻവശത്ത് നിന്നും പണം വീണുകിട്ടി. ഇന്ന് രാവിലെ 10 മണിയോടെയാണ് നാട്ടുകാരനായ അരിങ്ങാട്ടിൽ വിനോദൻ (ടൈലർ) റോഡിൽ പണം വീണുകിടക്കുന്ന നിലയിൽ കണ്ടത്.

## Article Content

**വളയം: [[nadapuram.truevisionnews.com]]**[ ] വളയം ഹോസ്പിറ്റൽ റോഡിന് മുൻവശത്ത് നിന്നും പണം വീണുകിട്ടി. ഇന്ന് രാവിലെ 10 മണിയോടെയാണ് നാട്ടുകാരനായ അരിങ്ങാട്ടിൽ വിനോദൻ (ടൈലർ) റോഡിൽ പണം വീണുകിടക്കുന്ന നിലയിൽ കണ്ടത്.

ചെക്കോറ്റ ഉത്സവം നടക്കുന്നതിനാൽ മേഖലയിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഈ തിരക്കിനിടയിൽ ആരുടെയെങ്കിലും കൈവശത്ത് നിന്നും പണം നഷ്ടപ്പെട്ടതാകാമെന്നാണ് കരുതുന്നത്.

പണം ലഭിച്ച വിവരം വിനോദൻ ഉടൻ തന്നെ വളയം പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടവർ കൃത്യമായ തെളിവ് സഹിതം വന്നാൽ തിരികെ നൽകുന്നതാണെന്ന് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 8086128340, 9539391626 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341716/money-found-lying-on-valayam-hospital-road)