---
title: "നവകേരളത്തിന് ജനകീയാസൂത്രണം; എടച്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഫെബ്രുവരി 16-ന്"
english_title: "Edachery Grama Panchayat Development Seminar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341916/edachery-grama-panchayat-development-seminar"
published_at: "2026-02-14T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990046a50b7d_nada1.jpg"
keywords: []
---

# നവകേരളത്തിന് ജനകീയാസൂത്രണം; എടച്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഫെബ്രുവരി 16-ന്

> **Lead Summary:** **എടച്ചേരി: [[nadapuram.truevisionnews.com]] ** ഗ്രാമപഞ്ചായത്തിന്റെ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2026-27 വർഷത്തെ വികസന സെമിനാർ സംഘടിപ്പിക്കുന്നു. 'നവകേരളത്തിന് ജനകീയാസൂത്രണം' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വാർഷിക പദ്ധതിയുടെ രൂപീകരണത്തിനായാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്.

## Article Content

**എടച്ചേരി: [[nadapuram.truevisionnews.com]] ** ഗ്രാമപഞ്ചായത്തിന്റെ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2026-27 വർഷത്തെ വികസന സെമിനാർ സംഘടിപ്പിക്കുന്നു. 'നവകേരളത്തിന് ജനകീയാസൂത്രണം' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വാർഷിക പദ്ധതിയുടെ രൂപീകരണത്തിനായാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്.

2026 ഫെബ്രുവരി 16 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എടച്ചേരിയിലെ ഇ.വി. കുമാരൻ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി നടക്കുന്നത്. നാദാപുരം എം.എൽ.എ ശ്രീ. ഇ.കെ. വിജയൻ വികസന സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.വി. ഗോപാലൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.പി. പ്രദീഷ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. സുബിന എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.

പഞ്ചായത്തിന്റെ വരുംവർഷത്തെ വികസന മുൻഗണനകൾ ചർച്ച ചെയ്യാനും ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾക്ക് അന്തിമ രൂപം നൽകാനുമാണ് ഈ സെമിനാർ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341916/edachery-grama-panchayat-development-seminar)