---
title: "അരൂർ യു.പി സ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Free eye check-up camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341932/free-eye-check-up-camp"
published_at: "2026-02-14T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69901210304d8_nada33.jpg"
keywords: []
---

# അരൂർ യു.പി സ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]]** അരൂർ യു.പി. സ്കൂൾ പി.ടി.എ കമ്മിറ്റിയും കുറ്റ്യാടി സൈമൺസ് കണ്ണാശുപത്രിയും സംയുക്തമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]]** അരൂർ യു.പി. സ്കൂൾ പി.ടി.എ കമ്മിറ്റിയും കുറ്റ്യാടി സൈമൺസ് കണ്ണാശുപത്രിയും സംയുക്തമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ തലത്തിൽ കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കുന്നതിനും രക്ഷിതാക്കൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

പി.ടി.എ പ്രസിഡന്റ് കളത്തിൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എൽ. ആർ. സജിലാൽ, കെ. ഷിജി, എൻ.പി. ബിജു, കൃഷ്ണദാസ് മേപ്പയ്യൂർ, പി.കെ. അനുപമ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341932/free-eye-check-up-camp)