---
title: "മാതൃകയായി ചെക്യാട്; ശുചിത്വ പഠനോത്സവവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു"
english_title: "Cleanliness Study Festival and Talent Gathering"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341937/cleanliness-study-festival-and-talent-gathering"
published_at: "2026-02-14T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990184ead1a7_nada4.jpg"
keywords: []
---

# മാതൃകയായി ചെക്യാട്; ശുചിത്വ പഠനോത്സവവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com]] **ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വ ബോധവൽക്കരണ രംഗത്ത് വ്യത്യസ്തമായ മാതൃക തീർത്തുകൊണ്ട് ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com]] **ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വ ബോധവൽക്കരണ രംഗത്ത് വ്യത്യസ്തമായ മാതൃക തീർത്തുകൊണ്ട് ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഠനോത്സവത്തിന്റെ ഭാഗമായി ഇക്കോ സെൻസസ് സ്കോളർഷിപ്പ് വിതരണവും ശുചിത്വ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ പ്രതിഭകളുടെ സംഗമവും നടന്നു.

മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാറക്കടവ് ജി.എം.യു.പി സ്കൂളിനെ ചടങ്ങിൽ ആദരിക്കുകയും പുരസ്കാരം കൈമാറുകയും ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.എച്ച്. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഇൻ ചാർജ് ബിജുമോൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ബിജീഷ് പദ്ധതി വിശദീകരണവും നടത്തി.

ശുചിത്വ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. അഹമ്മദ് കുറുവയിൽ, സി.കെ. ജമീല, അബ്ദുല്ല കെ.കെ, കെ.പി. കുമാരൻ, ബീജ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കുട്ടികളിലും പൊതുജനങ്ങളിലും ശുചിത്വ ശീലങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു വിപുലമായ പരിപാടി സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341937/cleanliness-study-festival-and-talent-gathering)