---
title: "തൂണേരി ഹോമിയോ ആശുപത്രിക്ക് കായകൽപ് പുരസ്‌കാരം; ജീവനക്കാരെയും ജനപ്രതിനിധികളെയും ആദരിച്ചു"
english_title: "Kayakalp Award for Thuneri Homeopathic Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341942/kayakalp-award-for-thuneri-homeopathic-hospital"
published_at: "2026-02-14T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69901e77d5d07_nada5.jpg"
keywords: []
---

# തൂണേരി ഹോമിയോ ആശുപത്രിക്ക് കായകൽപ് പുരസ്‌കാരം; ജീവനക്കാരെയും ജനപ്രതിനിധികളെയും ആദരിച്ചു

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com] ]**സംസ്ഥാനതലത്തിൽ കായകൽപ് അവാർഡ് കരസ്ഥമാക്കിയ തൂണേരി ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിയിലെ ജീവനക്കാരെയും ജനപ്രതിനിധികളെയും നാഷണൽ ആയുഷ് മിഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com] ]**സംസ്ഥാനതലത്തിൽ കായകൽപ് അവാർഡ് കരസ്ഥമാക്കിയ തൂണേരി ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിയിലെ ജീവനക്കാരെയും ജനപ്രതിനിധികളെയും നാഷണൽ ആയുഷ് മിഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

കോഴിക്കോട് ഈസ്റ്റ് അവന്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢമായ ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശുചിത്വ പരിപാലനത്തിലും മികച്ച സേവനത്തിലും മികവ് തെളിയിച്ചതിനാണ് ആശുപത്രിക്ക് ഈ പുരസ്കാരം ലഭിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വളപ്പിൽ മുഹമ്മദ് മാസ്റ്റർ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സോണി ബി.ജെയിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.കെ. രജീഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ പി. രാമചന്ദ്രൻ മാസ്റ്റർ, മെഡിക്കൽ ഓഫീസർ ഡോ. പ്രവ്യ ദാസ് എന്നിവരോടൊപ്പം ആശുപത്രി ജീവനക്കാരും ആശാ വർക്കർമാരും ചടങ്ങിൽ പങ്കെടുത്തു.

ആരോഗ്യ മേഖലയിലെ തൂണേരി പഞ്ചായത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ അവാർഡ് മാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341942/kayakalp-award-for-thuneri-homeopathic-hospital)